Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsKochiദൃശ്യം 3...

ദൃശ്യം 3 – ആരാധകർക്കൊപ്പം  പിറന്നാൾ കേക്ക് മുറിച്ചും വിജയം ആഘോഷിച്ചും നടൻ മോഹൻലാൽ

കൊച്ചി: തന്റെ അറുപത്തിയാറാം ജന്മദിനത്തിൽ ആരാധകർക്ക് ഇരട്ടി മധുരം നൽകി സൂപ്പർതാരം മോഹൻലാൽ തീയേറ്ററിലെത്തി. ദൃശ്യം പരമ്പരയിലെ ഏറ്റവും പുതിയ ചിത്രമായ ‘ദൃശ്യം 3’ ആരാധകർക്കൊപ്പം കാണാനായി കൊച്ചിയിലെ പ്രശസ്തമായ കവിത തീയേറ്ററിലാണ് താരം എത്തിയത്.

സുചിത്ര മോഹൻലാൽ, ആന്റണി പെരുമ്പാവൂർ, മീന, എസ്തർ, ഇർഷാദ് തുടങ്ങിയവരും മോഹൻലാലിനൊപ്പം തിയറ്ററിലെത്തിയിരുന്നു. സിനിമ കഴിഞ്ഞ ശേഷം പ്രേക്ഷകർക്കൊപ്പം പിറന്നാൾ കേക്ക് മുറിച്ചും സിനിമയുടെ വിജയം നടൻ പങ്കിട്ടു. മഞ്ഞ ഷർട്ട് ധരിച്ച് തീയേറ്ററിലേക്ക് എത്തിയ പ്രിയതാരത്തെ ആരാധകർ ആവേശത്തോടെയാണ് വരവേറ്റത്.

ലാലേട്ടന് ജന്മദിനാശംസകൾ നേർന്നുകൊണ്ടുള്ള പോസ്റ്ററുകളുമായി ആരാധകർ തടിച്ചുകൂടിയിരുന്നു. നേരത്തെ ചിത്രത്തിന്റെ പ്രൊമോഷൻ ചടങ്ങുകൾക്കിടെ താൻ സിനിമ കാണാൻ നേരിട്ടെത്തുമെന്ന് മോഹൻലാൽ ഉറപ്പുനൽകിയിരുന്നു. 2013-ൽ റിലീസ് ചെയ്ത ആദ്യ ഭാഗത്തിന് ശേഷം ഇന്നും തീയേറ്ററുകളിൽ ദൃശ്യം തരംഗം തുടരുകയാണ്.

മോഹൻലാലിനൊപ്പം മീന, എസ്തർ അനിൽ, അൻസിബ ഹസ്സൻ, സിദ്ദിഖ്, ആശ ശരത് എന്നിവരും ഈ മൂന്നാം ഭാഗത്തിലും തങ്ങളുടെ കഥാപാത്രങ്ങളായി സ്ക്രീനിൽ തിളങ്ങുന്നുണ്ട്. കേരളത്തിൽ 465 സ്ക്രീനുകളിലും ലോകമെമ്പാടും മൂവായിരം സ്ക്രീനുകളിലുമാണ് ചിത്രം റിലീസിനെത്തിയിരിക്കുന്നത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മലയാള കാവ്യസാഹിതിയുടെ വാർഷിക ദിനാചരണം

തിരുവല്ല : മലയാള കാവ്യസാഹിതിയുടെ വാർഷിക ദിനാചരണം തിരുവല്ല പാലിയേക്കര എൻ എസ് എസ് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു .മലയാള കാവ്യസാഹിതി സംസ്ഥാന പ്രസിഡൻറ് കാവാലം അനിൽ, സംസ്ഥാന സെക്രട്ടറി സുഷമാ ശിവരാമൻ...

അവധിക്കാല യാത്ര :  കേരളത്തിലേക്കുള്ള സ്പെഷ്യല്‍ ട്രെയിനുകളുടെ സര്‍വീസ് ജൂണ്‍ അവസാനം വരെ നീട്ടി

ബെംഗളൂരു : അവധിക്കാല യാത്ര തിരക്ക് കണക്കിലെടുത്ത് കേരളത്തിലേക്കുള്ള നാല് സ്പെഷ്യല്‍ ട്രെയിനുകളുടെ സര്‍വീസ് ജൂണ്‍ അവസാനം വരെ നീട്ടി  റെയില്‍വേ. നേരത്തെ മേയ് അവസാനം വരെ സര്‍വീസ് അനുവദിച്ച ട്രെയിനുകളാണ് ജൂണ്‍...
- Advertisment -

Most Popular

- Advertisement -