Monday, October 26, 2026
No menu items!

subscribe-youtube-channel

HomeNewsKottayamമള്ളിയൂർ വിനായക...

മള്ളിയൂർ വിനായക ചതുർഥി : 21-ന് കൊടിയേറും

കോട്ടയം : മള്ളിയൂർ മഹാഗണപതിക്ഷേത്രം വിനായകചതുർഥിക്ക് ഒരുങ്ങി. ഒരാഴ്ച നീളുന്ന ഉത്സവമാണ്  മള്ളിയൂരിലെ വിനായക ചതുർഥി. 21-ന് കൊടിയേറ്റ് നടക്കും.ചതുർഥിദിനം പള്ളിവേട്ടയും. ക്ഷേത്രദർശനത്തിന് വിപുലമായ തയ്യാറെടുപ്പുകളാണ് നടത്തുന്നതെന്ന് മള്ളിയൂർ പരമേശ്വരൻ നമ്പൂതിരിയും ദിവാകരൻ നമ്പൂതിരിയും അറിയിച്ചു.

10,008 നാളികേരത്തിന്റെ മഹാഗണപതി ഹോമവും ഗജപൂജയും ആനയൂട്ടും വിനായക ചതുർഥിദിനത്തിലെ സവിശേഷതയാണ്. നടി ശോഭന, ശരത്, ടി.എസ്. രാധാകൃഷ്ണ എന്നിവർ കലാമണ്ഡപത്തിലും താളവാദ്യകുലപതികളായ മട്ടന്നൂരും പെരുവനവും ക്ഷേത്രാങ്കണത്തിലും എത്തും.

ദിവസവും ഗണേശമണ്ഡപത്തിൽ വൈകീട്ട് ഏഴിന് കലാപരിപാടികൾ. 22 മുതൽ 26 വരെ ദിവസവും രാവിലെ എട്ടിന് ശ്രീബലി എഴുന്നള്ളിപ്പ്, ഒൻപതിന് വിശേഷാൽ നവക- പഞ്ചഗവ്യംഅഭിഷേകം, 9.30-ന് ഉത്സവബലി, 12.30-ന് ഉത്സവബലിദർശനം. ആറരയ്ക്ക് മുളപൂജ, രാത്രി 9.30-ന് വിളക്ക് എഴുന്നള്ളിപ്പ് നടക്കും.

ഉത്സവദിനങ്ങളിൽ കെഎസ്ആർടിസി പ്രത്യേക സർവീസ് നടത്തും. സംസ്ഥാനത്തെ പ്രധാന ഡിപ്പോകളിൽ നിന്ന് ബജറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായാണ്  സർവീസുകൾ ക്രമീകരിക്കുന്നത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല സന്നിധാനത്ത് ഉപയോഗശൂന്യമായ നിലയിൽ സൂക്ഷിച്ചിരിക്കുന്ന പഴയ അരവണ നീക്കം ചെയ്യാൻ സർക്കാർ ദേവസ്വം ബോർഡിന് അനുമതി നൽകി

പത്തനംതിട്ട : ശബരിമല സന്നിധാനത്ത് ഉപയോഗശൂന്യമായ നിലയിൽ സൂക്ഷിച്ചിരിക്കുന്ന 6.65 ലക്ഷം ടിൻ പഴയ അരവണ നീക്കം ചെയ്യാൻ സർക്കാർ ദേവസ്വം ബോർഡിന് അനുമതി നൽകി.ഒരു മാസത്തിനുള്ളിൽ നീക്കം ചെയ്യാനാണ് അനുമതി നൽകിയിരിക്കുന്നത്....

പാമലയിൽ നിന്നും 10 ലക്ഷത്തോളം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ എക്സൈസ്  പിടികൂടി

തിരുവല്ല : കുന്നന്താനം പാമലയിൽ നിന്നും 10 ലക്ഷത്തോളം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ എക്സൈസ് സംഘം പിടികൂടി. പാമല പുളിമൂട്ടിൽ പടിയിൽ ജയൻ എന്നയാളുടെ ഉടമസ്ഥതയിൽ പ്രവർത്തിച്ചിരുന്ന ഹോളോബ്രിക്സ് നിർമ്മാണ കമ്പനിയുടെ...
- Advertisment -

Most Popular

- Advertisement -