Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsകേരള കോൺഗ്രസ്...

കേരള കോൺഗ്രസ് (എം) നിയോജകമണ്ഡലം നേതൃയോഗം

തിരുവല്ല : കേരള കോൺഗ്രസ് (എം) തിരുവല്ല നിയോജക മണ്ഡലം നേതൃയോഗം നടത്തി. നിയോജക മണ്ഡലം പ്രസിഡന്റ് സാം കുളപ്പള്ളി അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്റ് സജി അലക്സ് ഉദ്ഘാടനം ചെയ്തു.

വർദ്ധിച്ചു വരുന്ന ലഹരി ഉപഭോഗത്തിന്റെ ഫലമായി യുവജനങ്ങൾക്കിടയിലെ അക്രമവും കൊലപാതകങ്ങളും സമൂഹ മനസ്സാക്ഷിയെ ഞെട്ടിച്ചിരിക്കുകയാണ്,  യുവജനതയെ വഴിതെറ്റിക്കുന്ന ഇത്തരം വിഷയങ്ങളിൽ നിന്നും  അവരെ കലാകായിക രംഗങ്ങളിലേക്ക്  ശ്രദ്ധ തിരിച്ചു വിടുന്നതിന് എല്ലാ വാർഡ് അടിസ്ഥാനത്തിലും കലാമേളകൾ, കായിക മത്സരങ്ങൾ സംഘടിപ്പിക്കുവാൻ യോഗം തീരുമാനിച്ചു.

വന്യജീവി ആക്രമണത്തിനെതിരെ മാർച്ച് 27 ന്  പാർട്ടി ചെയർമാന്റെ നേതൃത്വത്തിൽ  നടക്കുന്ന ദില്ലി ധർണയ്ക്ക്  ഐക്യദാർഢ്യം  പ്രഖ്യാപിച്ച് മാർച്ച് 25 ന് തിരുവല്ലയിൽ അഭിവാദ്യപ്രകടനം നടത്തുവാൻ തീരുമാനിച്ചു.

ഉന്നതാധികാരസമിതി അംഗം ടി.ഒ എബ്രഹാം, ജില്ല ഭാരവാഹികളായ സോമൻ താമരച്ചാലിൽ, ജേക്കബ് മാമ്മൻ  വട്ടശ്ശേരിൽ, ഷെറി തോമസ്, രാജീവ് വഞ്ചിപ്പാലം, ജില്ലാ പഞ്ചായത്ത് അംഗം മായ അനിൽകുമാർ, രാജപ്പൻ, നിയോജകമണ്ഡലം സെക്രട്ടറിമാരായ ബിനിൽ തേക്കുംപറമ്പിൽ, ജെയിംസ് ഇളമത, സംസ്ഥാന സമിതി അംഗങ്ങളായ ബോസ് തെക്കേടം, ജോയ് ആറ്റുമാലിൽ, സജി വിഴലിൽ, കേരളാ യൂത്ത് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് ജോജി പി. തോമസ്, ജനറൽ സെക്രട്ടറി ദീപക് മാമ്മൻ മത്തായി, നിയോജക മണ്ഡലം പ്രസിഡൻ്റ് നെബു തങ്ങളത്തിൽ, പ്രദീപ് മാമ്മൻ മാത്യു, മണ്ഡലം പ്രസിഡന്റുമാരായ എബ്രഹാം തോമസ്,  പോൾ മാത്യു തുടങ്ങിയവർ പ്രസംഗിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വീട്ടിലെത്തി ഉപയോഗശൂന്യമായ മരുന്നുകൾ ശേഖരിക്കാൻ എൻപ്രൗഡ് പദ്ധതി

തിരുവനന്തപുരം : കാലഹരണപ്പെട്ടതും ഉപയോഗശൂന്യമായതുമായ മരുന്നുകൾ ശാസ്ത്രീയമായി ശേഖരിച്ച് സംസ്‌കരിക്കുന്നതിനായി സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് എൻപ്രൗഡ് (ന്യൂ പ്രോഗ്രാം ഫോർ റിമ്യൂവൽ ഓഫ് അൺയൂസ്ഡ് ഡ്രഗ്സ്) എന്ന പേരിൽ ഒരു പദ്ധതി...

ജ്വല്ലറി ഉടമയെ കടക്കുള്ളിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തി

കോട്ടയം : കോട്ടയം രാമപുരത്ത് ജ്വല്ലറി ഉടമയെ കടയ്ക്കുള്ളിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തി. രാമപുരം ബസ് സ്റ്റാൻഡിന്റെ സമീപമുള്ള കണ്ണനാട്ട് ജ്വല്ലറി ഉടമ അശോകനെയാണ് മറ്റൊരു കടയുടമയായ മോഹൻദാസ് ആക്രമിച്ചത്. സാമ്പത്തിക തർക്കമാണ്...
- Advertisment -

Most Popular

- Advertisement -