Saturday, November 7, 2026
No menu items!

subscribe-youtube-channel

HomeNewsകുറ്റൂരിൽ പിക്...

കുറ്റൂരിൽ പിക് അപ്പ് വാൻ സ്കൂട്ടറിൽ ഇടിച്ചു: എം സി റോഡിൽ അര മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു

തിരുവല്ല : എം സി റോഡിൽ  കുറ്റൂർ പഞ്ചായത്ത് കവലയ്ക്ക് സമീപം പിക് അപ്പ് വാൻ സ്കൂട്ടറിൽ ഇടിച്ച് സ്കൂട്ടർ യാത്രികന് പരിക്ക്. സ്കൂട്ടർ യാത്രികൻ കുറ്റൂർ സ്വദേശി വിജയകുമാറിനാണ് പരിക്കേറ്റത്. സംഭവത്തെ തുടർന്ന് എം സി റോഡിൽ അര മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. ഇന്ന് വൈകിട്ട് 4.30 ആയിരുന്നു അപകടം.

അമിത വേഗതയിൽ ചെങ്ങന്നൂർ ഭാഗത്തു നിന്നു വന്ന  പിക് അപ്പ് വാൻ  റോഡിന്റെ  മറു വശത്തേക്ക് കടന്ന് പോയ സ്കൂട്ടറിൽ ഇടിക്കുക ആയിരുന്നു. ഇടിയുടെ ആഘാതത്തിൽ  പിക് അപ്പ് വാൻ,  സ്കൂട്ടറും യാത്രികനെയും 60 അടി ദൂരം വലിച്ച് നീക്കി. നാട്ടുകാർ ചേർന്ന് പരിക്കേറ്റ വിജയകുമാറിനെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  തിരുവല്ല പോലിസ് സ്ഥലത്ത് എത്തി ഗതാഗതം നിയന്ത്രിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ലൈംഗികാതിക്രമ കേസിൽ ബാലചന്ദ്രമേനോന് മുൻകൂർ ജാമ്യം

കൊച്ചി : ലൈംഗികാതിക്രമ കേസിൽ നടനും സംവിധായകനുമായ ബാലചന്ദ്രമേനോന് മുൻകൂർ ജാമ്യം.ആലുവ സ്വദേശിയായ നടിയുടെ പരാതിയിലെടുത്ത കേസിലാണ് മുൻകൂർ ജാമ്യം.സ്ത്രീകൾക്ക് മാത്രമല്ല പുരുഷന്മാർക്കും അന്തസുണ്ടെന്നും രാജ്യം പത്മശ്രീ നൽകി ആദരിച്ചയാളാണ് ബാലചന്ദ്ര മേനോനെന്നും...

പ്രാർത്ഥനായോഗം വാർഷിക സമ്മേളനം നാളെ

കോട്ടയം : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ പ്രാർത്ഥനായോഗത്തിന്റെ അഖില മലങ്കര വാർഷിക സമ്മേളനം നാളെ നടക്കും. സഭയുടെ ഇടുക്കി ഭദ്രാസനത്തിലെ കുങ്കിരിപ്പെട്ടി സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ രാവിലെ 9 മണിക്കാണ്...
- Advertisment -

Most Popular

- Advertisement -