Thursday, October 8, 2026
No menu items!

subscribe-youtube-channel

HomeNewsഒറ്റക്കൊമ്പൻ  ബിഗ്...

ഒറ്റക്കൊമ്പൻ  ബിഗ് ബജറ്റ് ചിത്രത്തിന്‍റെ ചിത്രീകരണം വിഷുവിന്  ശേഷം പുനരാരംഭിക്കും

തിരുവനന്തപുരം :  ഗോകുലം മൂവീസും കേ​ന്ദ്രമന്ത്രി സുരേഷ് ഗോപിയും ഒന്നിക്കുന്ന  ഒറ്റക്കൊമ്പൻ  ബിഗ് ബജറ്റ് ചിത്രത്തിന്‍റെ ചിത്രീകരണം വിഷുവിന് ശേഷം പുനരാരംഭിക്കാനാണ് തീരുമാനം. സിനിമയുടെ ചിത്രീകരണത്തിനായി ഏപ്രിൽ ഏഴ് മുതൽ സുരേഷ് ഗോപി ഡേറ്റ് നൽകിയെങ്കിലും കേന്ദ്ര ചുമതലകൾ കാരണം തിയതി നീണ്ടു പോകുകയായിരുന്നു.

ലൊക്കേഷൻ തീരുമാനിക്കലും പെർമിഷൻ എടുക്കലും സെറ്റ് വർക്കും മറ്റു അനുബന്ധ ജോലികളും ഏകദേശം പൂര്‍ത്തിയായെന്നും ഗോകുലം മൂവിസ് അറിയിച്ചു. വിഷുവിന് ശേഷം ഏപ്രില്‍ 15ാം തിയതി സിനിമയുടെ ചിത്രീകരണം പുനരാരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

നവാഗതനായ മാത്യൂസ് തോമസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന കഥാപാത്രമായാണ് സുരേഷ് ഗോപി സിനിമയില്‍ എത്തുന്നത്. കബീർ ദുഹാൻ സിംഗ്, ഇന്ദ്രജിത്ത് സുകുമാരൻ, വിജയരാഘവൻ, ലാലു അലക്സ്, ചെമ്പൻ വിനോദ്, ജോണി ആൻ്റെണി, ബിജു പപ്പൻ, മേഘന രാജ്, സുചിത്ര നായർ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശരൺ ചന്ദ്രന്റെ കാപ്പാ കാലാവധി കഴിഞ്ഞെന്ന  ജില്ലാ സെക്രട്ടറിയുടെ വാദം തള്ളി ജില്ലാ പൊലീസ് മേധാവി

പത്തനംതിട്ട: സിപിഎം സ്വീകരണം നൽകിയ കാപ്പാ കേസ് പ്രതി ശരൺ ചന്ദ്രന്റെ കാപ്പാ കാലാവധി കഴിഞ്ഞെന്ന സിപിഎം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനുവിന്റെ വാദം തള്ളി ജില്ലാ പൊലീസ് മേധാവി. ശരൺ ചന്ദ്രൻ ഇപ്പോഴും കാപ്പാ...

പുതുപ്പള്ളി പെരുന്നാളിന് വെടിക്കെട്ട് ഒഴിവാക്കി

കോട്ടയം: തൃശൂര്‍ മുണ്ടത്തിക്കോട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ പെരുന്നാളിന് വെടിക്കെട്ട് ഒഴിവാക്കി. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ വെടിക്കെട്ട് വേണ്ടെന്ന ഓര്‍ത്തഡോക്സ് സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍...
- Advertisment -

Most Popular

- Advertisement -