Sunday, November 8, 2026
No menu items!

subscribe-youtube-channel

HomeNewsഓപ്പറേഷൻ പാം...

ഓപ്പറേഷൻ പാം ട്രീ:1000 കോടി രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി

തിരുവനന്തപുരം :ഏഴു ജില്ലകളിൽ ആക്രി മേഖല കേന്ദ്രീകരിച്ചു നടത്തിയ വ്യാജ ജി എസ് ടി ബില്ലുകൾക്കെതിരെയുള്ള പരിശോധനയിൽ 1000 കോടി രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി.ഓപ്പറേഷൻ പാം ട്രീ’ എന്ന പേരിൽ ഇന്ന് രാവിലെയാണ് പരിശോധന ആരംഭിച്ചത്.ജിഎസ്ടി വകുപ്പിലെ മുന്നൂറോളം ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്.

ആക്രി വ്യാപാരവുമായി ബന്ധമില്ലാത്തവരുടെ പേരിലാണ് ജി എസ് ടി റജിസ്‌ട്രേഷന്‍ എടുത്തിരിക്കുന്നത്.ഇതുവഴി സര്‍ക്കാരിന് 180 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക നിഗമനം.വൻകിട കേന്ദ്രീകൃത സംവിധാനം ആക്രിക്കച്ചവടത്തിനായി സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ട്.വ്യാജ റജിസ്‌ട്രേഷന്‍ എടുക്കുകയും വ്യാജബില്ലുകള്‍ ഉപയോഗിച്ച് വ്യാപാരം നടത്തുകയും ചെയ്തവരെ ജിഎസ്ടി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നടന്‍ നാനാ പടേക്കര്‍ അന്തരിച്ചു

ചെന്നൈ : നടനും നിര്‍മാതാവുമായ നാനാ പടേക്കര്‍ അന്തരിച്ചു. ഗോവയിലെ വസതിയിൽ വച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 75 വയസ്സായിരുന്നു. ഇന്നു പുലർച്ചെ വീട്ടിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ അദ്ദേഹത്തെ ഉടനടി ആശുപത്രിയിൽ എത്തിച്ചെങ്കിലും...

കായികതാരമായ പെൺകുട്ടിയെ പീഡിപ്പിച്ച സംഭവം: വനിത കമ്മീഷൻ സ്വമേധയാ കേസെടുത്തു

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ കായികതാരമായ പെൺകുട്ടി പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ കേരള വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ഇത് സംബന്ധിച്ച റിപ്പോർട്ട് അടിയന്തരമായി നൽകാൻ പത്തനംതിട്ട എസ്പിയോട് കേരള വനിത കമ്മീഷൻ ചെയർപേഴ്സൺ അഡ്വ....
- Advertisment -

Most Popular

- Advertisement -