Thursday, October 15, 2026
No menu items!

subscribe-youtube-channel

HomeNewsKollamഓച്ചിറ കാളകെട്ട്...

ഓച്ചിറ കാളകെട്ട് ഉത്സവം : മുന്നൊരുക്കങ്ങള്‍ വിലയിരുത്തി

കായംകുളം : ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തില്‍ ഒക്‌ടോബര്‍ 12ന് നടക്കുന്ന കാളകെട്ട് ഉത്സവത്തിന്റെ മുന്നൊരുക്കങ്ങള്‍ ക്ഷേത്ര ഓഡിറ്റോറിയത്തില്‍   കൊല്ലം സബ് കളക്ടര്‍ നിശാന്ത് സിന്‍ഹാരയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി.  സുരക്ഷിതമായി ഉത്സവം നടത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ യോഗം തീരുമാനിച്ചു.

ഉത്സവത്തിന്റെ ഭാഗമായ കെട്ടുരുപ്പടിയോടൊപ്പം ഡി.ജെ പാര്‍ട്ടി, പ്രോപ് എന്നിവ കര്‍ശനമായി ഒഴിവാക്കും. ഓരോ ഉരുപ്പടിയോടൊപ്പവും  അഗ്നിശമനോപാധികള്‍, ഇന്‍ഷുറന്‍സ്, ഐ.ഡി കാര്‍ഡ്, സിസിടിവി  എന്നിവ ഉണ്ടായിരിക്കണം. കെട്ടുരുപ്പടികള്‍ എല്ലാം  കൃത്യ സമയത്ത് ക്ഷേത്ര സന്നിധിയില്‍ എത്തിച്ചേരണം.

ദേശീയപാതയിലെ അപകടകരമായ നിര്‍മ്മിതികള്‍ ഒഴിവാക്കുന്നതിനും സുരക്ഷിതമാക്കുന്നതിനുമായി എന്‍.എച്ച്, വിശ്വസമുദ്ര എന്നിവയ്ക്ക് ചുമതല നല്‍കി. ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കുന്നെന്ന് ഉറപ്പാക്കുന്നതിന്് ഓച്ചിറ പഞ്ചായത്തിനെയും ചുമതലപ്പെടുത്തി. ക്ഷേത്രഭരണ സമിതി ഭാരവാഹികള്‍, കാളകെട്ട് സമിതി അംഗങ്ങള്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നെഹ്‌റു ട്രോഫി വള്ളംകളി കമന്‍ററി മത്സരം 19- ന്

ആലപ്പുഴ : എഴുപത്തൊന്നാമത് നെഹ്റു ട്രോഫി വള്ളംകളിക്ക് മുന്നോടിയായി പബ്ലിസിറ്റി കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വള്ളംകളി കമന്ററി മത്സരം സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 19 ന്  രാവിലെ 10 ന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍...

പോക്സോ കേസിൽ പ്രതിക്ക് 30 വർഷം കഠിനതടവും രണ്ടരലക്ഷം രൂപ പിഴയും

പത്തനംതിട്ട : പതിമൂന്നുകാരിയെ ലൈംഗിക പീഡനത്തിന് വിധേയയാക്കിയ പ്രതിക്ക് 30 വർഷം കഠിനതടവും രണ്ടരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് പത്തനംതിട്ട അതിവേഗ കോടതി സ്പെഷ്യൽ ജഡ്ജി ഡോണി തോമസ് വർഗീസ്. ചിറ്റാർ...
- Advertisment -

Most Popular

- Advertisement -