Sunday, October 4, 2026
No menu items!

subscribe-youtube-channel

HomeNewsമൂഴിയാർ ഡാമിൽ...

മൂഴിയാർ ഡാമിൽ റെഡ് അലർട്ട് : ജാഗ്രത വേണമെന്ന് അധികൃതർ

പത്തനംതിട്ട: മൂഴിയാർ ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാൽ ഡാമിലെ ജലനിരപ്പ് ഉയരുകയാണ്. മൂഴിയാർ ജലസംഭരണിയുടെ പരമാവധി ജലനിരപ്പ് 192.63 മീറ്ററും റെഡ് അലർട്ട് ലെവൽ 190.00 മീറ്ററായി നിജപ്പെടുത്തിയിട്ടുണ്ട്.

ഡാമിലെ ജലനിരപ്പ് പുലർച്ചെയോടെ റെഡ് അലർട്ട് ലെവലിൽ എത്തി. ഇത് 192.63 മീറ്ററായി ഉയർന്നാൽ ഏതു സമയത്തും മൂഴിയാർ ഡാമിന്റെ ഷട്ടറുകൾ ഉയർത്തേണ്ടതായി വരുന്നതും ജലം കക്കാട്ട് ആറിലേക്ക് ഒഴുക്കി വിടുന്നതുമാണ്.

തുറന്നു വിടുന്ന ജലം മൂലം നദിയിൽ ജലനിരപ്പ് ഉയർന്നേക്കാം എന്നതിനാൽ
കക്കാട്ടാറിന്റെയും, പമ്പാ നദിയുടെയും ഇരുകരകളിൽ താമസിക്കുന്നവർ ജാഗ്രതാ പുലർത്തേണ്ടതും, നദികളിൽ ഇറങ്ങുന്നത് ഒഴിവാക്കേണ്ടതുമാണെന്ന് അധികൃതർ നിർദ്ദേശിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കുട്ടനാട് താലൂക്കിലെ തലവടി,  മുട്ടാർ ഗ്രാമപഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ആലപ്പുഴ: വെള്ളപ്പൊക്കം  നിൽക്കുന്നതിനാൽ കുട്ടനാട് താലൂക്കിലെ തലവടി,  മുട്ടാർ ഗ്രാമപഞ്ചായത്തുകളിലെ എല്ലാ സ്കൂളുകൾക്കും അംഗനവാടികൾക്കും നാളെ അവധി നൽകി  ജില്ലാ കളക്ടർ ഉത്തരവായി. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.

ഫിഷറീസ് സഹമന്ത്രി ജോർജ് കുര്യനുമായി വി മുരളീധരൻ കൂടിക്കാഴ്ച നടത്തി

ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിൽ ഫിഷറീസ് സഹമന്ത്രിയായി നിയമിതനായ ജോർജ് കുര്യനുമായി വി മുരളീധരൻ കൂടിക്കാഴ്ച നടത്തി. ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിൻ്റെ പരിധിയിൽ വരുന്ന മുതലപ്പൊഴി ഹാർബറിലെ പ്രശ്നങ്ങൾ അദ്ദേഹത്തിൻ്റെ ശ്രദ്ധയിൽപ്പെടുത്തി. അടിയന്തര പ്രാധാന്യത്തോടെ...
- Advertisment -

Most Popular

- Advertisement -