Sunday, October 18, 2026
No menu items!

subscribe-youtube-channel

HomeNewsനെയിം സ്ലിപ്പിൽ...

നെയിം സ്ലിപ്പിൽ ലഹരി വിരുദ്ധ അവബോധവുമായി ഡ്രഗ്സ് കൺട്രോൾ വകുപ്പ്

തിരുവനന്തപുരം : ലഹരിയ്ക്കെതിരായ അവബോധം ശക്തമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പ് നെയിം സ്ലിപ്പ് പുറത്തിറക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ലഹരിയുടെ ദൂഷ്യ വശങ്ങളെപ്പറ്റി കുട്ടിക്കാലം മുതലേ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് നെയിം സ്ലിപ്പ് തെരഞ്ഞെടുത്തത്.

വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെയാണ് നെയിം സ്ലിപ്പ് വിതരണം ചെയ്യുന്നത്. പ്രിയങ്കരരായ സിനിമാ താരങ്ങളുടേയും സ്പോർട്സ് താരങ്ങളുടേയും കാരിക്കേച്ചറിൽ കുട്ടികൾക്ക് മനസിലാകുന്ന തരത്തിലുള്ള ക്യാപ്ഷനുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

വിദ്യാർത്ഥികളിലൂടെ വീടുകളിലേക്ക് എഎംആർ സാക്ഷരത എത്തിക്കുന്നതിന്റെ ഭാഗമായി ഡ്രഗ്സ് കൺട്രോൾ വകുപ്പ് ആലപ്പുഴ ജില്ലയിൽ എഎംആർ അവബോധ നെയിം സ്ലിപ്പ് പുറത്തിറക്കിയിരുന്നു. കുട്ടികൾക്ക് പ്രിയങ്കരമായ കാർട്ടൂൺ കഥാപാത്രങ്ങളെ ഉൾപ്പെടെ ഉൾക്കൊള്ളിച്ചാണ് നെയിം സ്ലിപ്പ് തയ്യാറാക്കിയത്. ഇതിന്റെ വിജയത്തെ തുടർന്നാണ് ലഹരിക്കെതിരായി അവബോധത്തിനായും നെയിം സ്ലിപ്പ് തെരഞ്ഞെടുത്തത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ദർശനത്തിനെത്തുന്ന അയ്യപ്പഭക്തരോട് അപമര്യാദയായി പെരുമാറരുത്, സ്വാമി എന്നു വിളിക്കണം : പൊലീസിന് കർശന നിർദേശം

ശബരിമല : ശബരിമല ദർശനത്തിനെത്തുന്ന അയ്യപ്പഭക്തരോട് അപമര്യാദയായി പെരുമാറരുതെന്ന് പൊലീസിന് കർശന നിർദേശം.ഭക്തരെ സ്വാമി എന്നു വിളിക്കണം തിരക്ക് നിയന്ത്രിക്കാൻ ഒരു കാരണവശാലും വടി ഉപയോഗിക്കരുതെന്നും അറിയിച്ചിട്ടുണ്ട്. തിരക്ക് നിയന്ത്രണവിധേയമാക്കാൻ വിസിൽ ഉപയോഗിക്കാം.ജോലിസമയത്ത്...

വിവാദ വിമാനയാത്ര : മലയാളിയായ ഒരു പരിചയക്കാരനാണ് വിമാനം ഒരുക്കിത്തന്നതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : മലപ്പുറത്തെ മഴക്കെടുതി ബാധിത പ്രദേശങ്ങളിലേക്ക് യാത്ര നടത്തിയ ചാർട്ടേഡ് വിമാനം ഒരു പരിചയക്കാരനാണ് ഒരുക്കിത്തന്നതെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ . അദ്ദേഹത്തിന്റെ പേരു വെളിപ്പെടുത്തേണ്ട ആവശ്യമില്ലെന്നും യാത്ര സർക്കാർ ചെലവിലല്ലെന്നും മുഖ്യമന്ത്രി...
- Advertisment -

Most Popular

- Advertisement -