Sunday, October 25, 2026
No menu items!

subscribe-youtube-channel

HomeNewsകെ എസ്...

കെ എസ് ആർടിസി സ്‌മാർട്ട് ബസ് കാത്തിരിപ്പുകേന്ദ്രങ്ങൾ; ആദ്യഘട്ടം സ്വകാര്യ പങ്കാളിത്തത്തോടെ

പത്തനംതിട്ട :  സ്വകാര്യ പങ്കാളിത്തത്തോടെ കെ എസ് ആർടിസി സ്‌മാർട്ട് ബസ് കാത്തിരിപ്പുകേന്ദ്രങ്ങൾ വരുന്നു.യാത്രാസൗകര്യങ്ങൾ ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം അത്യാധുനിക സ്മാർട്ട് ബസ് കാത്തിരിപ്പുകേന്ദ്രങ്ങൾ സ്ഥാപിക്കാൻ ആണ് കെ എസ്ആർടിസി ഒരുങ്ങുന്നത്

സംസ്ഥാന പാതകളിലും കെഎസ്ആർടിസി ബസ് സ്റ്റാൻഡുകളിലും തിരഞ്ഞെടുത്ത കേന്ദ്രങ്ങളിലാണ് പുതിയ സംവിധാനങ്ങൾ ഒരുക്കുന്നത്. ബസ് കാത്തുനിൽക്കുന്ന യാത്രക്കാർക്ക് ആവശ്യമായ വിവരങ്ങളും സേവനങ്ങളും ഒരിടത്ത് ലഭ്യമാക്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

ബസുകളുടെ തൽസമയ വിവരങ്ങൾ ഡിജിറ്റൽ സ്ക്രീനുകളിൽ ലഭ്യമാക്കുന്നതിനൊപ്പം അനൗൺസ്മെന്റ് സംവിധാനം, ടിക്കറ്റ് ബുക്കിങ് കിയോസ്ക്, സൗജന്യ വൈഫൈ, എഐ ക്യാമറ തുടങ്ങിയ ആധുനിക സൗകര്യങ്ങളും കാത്തിരിപ്പുകേന്ദ്രങ്ങളിൽ ഒരുക്കും. യാത്രക്കാർക്ക് ബസ് സമയവിവരങ്ങൾ അറിയാനും ടിക്കറ്റ് ബുക്ക് ചെയ്യാനും കാത്തിരിപ്പ് കൂടുതൽ സൗകര്യപ്രദമാക്കാനും ഇതിലൂടെ സാധിക്കും.

പദ്ധതിയുടെ ആദ്യഘട്ടം സ്വകാര്യ പങ്കാളിത്തത്തോടെയാണ് നടപ്പാക്കുന്നത്. കെഎസ്ആർടിസിയുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളാണ് ഇതിനായി പ്രധാനമായും തിരഞ്ഞെടുക്കുന്നത്. മറ്റ് സ്ഥലങ്ങളിൽ കാത്തിരിപ്പുകേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിന് പൊതുമരാമത്ത് വകുപ്പിന്റെ പ്രത്യേക അനുമതി ആവശ്യമായി വരുന്നതിനാലാണ് കെഎസ്ആർടിസിയുടെ സ്വന്തം സ്ഥലങ്ങൾക്ക് മുൻഗണന നൽകുന്നത്.

സ്വകാര്യ കമ്പനികളുമായി സഹകരിച്ച് പദ്ധതി നടപ്പാക്കുന്നതിലൂടെ പരസ്യവരുമാനം കണ്ടെത്താനും കെഎസ്ആർടിസി ലക്ഷ്യമിടുന്നുണ്ട്. യാത്രക്കാർക്ക് മെച്ചപ്പെട്ട സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനൊപ്പം കോർപ്പറേഷന്റെ വരുമാനവർധനയ്ക്കും പദ്ധതി സഹായകമാകുമെന്നാണ് പ്രതീക്ഷ.

മലപ്പുറം ജില്ലയിലെ എടപ്പാൾ കണ്ടനകം കെഎസ്ആർടിസി റീജനൽ വർക്‌ഷോപ്പിനു മുൻപിൽ സംസ്‌ഥാനത്ത് ആദ്യമായി സ്മാർട്ട് ബസ് കാത്തിരിപ്പുകേന്ദ്രം  സ്ഥാപിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. മറ്റു കേന്ദ്രങ്ങളിലേക്ക് സ്ഥാപിക്കാനുള്ള കാത്തിരിപ്പുകേന്ദ്രങ്ങളും ഇവിടെ എത്തിച്ച് വിതരണം ചെയ്യും.

പദ്ധതി വ്യാപകമാകുന്നതോടെ സംസ്ഥാനത്തെ പ്രധാന യാത്രാകേന്ദ്രങ്ങളിൽ ബസ് കാത്തിരിപ്പ് കൂടുതൽ സാങ്കേതികമികവുള്ള അനുഭവമായി മാറും. ബസ് സർവീസുകളുടെ സമയവിവരങ്ങൾ അറിയാൻ യാത്രക്കാർക്ക് മറ്റ് മാർഗങ്ങളെ ആശ്രയിക്കേണ്ട സാഹചര്യം കുറയുകയും പൊതുഗതാഗത സംവിധാനത്തോടുള്ള വിശ്വാസം വർധിക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷ. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നിപ പ്രതിരോധത്തിന് ഇ സഞ്ജീവനിയിൽ പ്രത്യേക ഒപി ക്ലിനിക്

തിരുവനന്തപുരം : മലപ്പുറത്ത് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ സർക്കാരിന്റെ ടെലി മെഡിസിൻ സംവിധാനമായ ഇ സഞ്ജീവനി സേവനങ്ങൾ ശക്തിപ്പെടുത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. നിപയുടെ തുടക്കം മുതൽ ഇ സഞ്ജീവനി വഴി...

സെക്യൂരിറ്റി ജീവനക്കാരെ പിരിച്ചു വിട്ട നടപടി പ്രതിക്ഷേധർഹം:എം വിൻസെന്റ് എം.എൽ എ

തിരുവനന്തപുരം : ബീവറേജസ് കോർപറേഷനിലെ സെക്യൂരിറ്റി ജീവനക്കാരെ അകാരണമായി പിരിച്ചു വിട്ട നടപടിയിൽ പ്രതിക്ഷേധിച്ചു സ്റ്റാഫ് ഓർഗനൈസേഷൻ ഐ. എൻ. റ്റി. യു. സി യുടെ നേതൃത്വത്തിൽ ഹെഡ് ഓഫീസിന് മുന്നിൽ മാർച്ചും...
- Advertisment -

Most Popular

- Advertisement -