Saturday, July 5, 2025
No menu items!

subscribe-youtube-channel

HomeNewsകാട്ടാനയുടെ ആക്രമണത്തില്‍...

കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച ബിജുവിന്റെ കുടുംബത്തിന് ആശ്വാസവുമായി ജില്ലാ കളക്ടര്‍

പത്തനംതിട്ട: റാന്നി തുലാപ്പള്ളി പുളിയന്‍കുന്ന് മലയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച പുളിയന്‍കുന്ന് മല കുടിലില്‍ ബിജുവിന്റെ കുടുംബത്തിന് ആദ്യ ഘട്ട നഷ്ടപരിഹാരമായി അഞ്ചുലക്ഷം രൂപ ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍ കൈമാറി. കാട്ടാന ശല്യം നേരിടാനുള്ള നടപടികളേക്കുറിച്ച് വനം വകുപ്പ് അധികൃതരുമായി കളക്ടര്‍ ചര്‍ച്ച നടത്തി. ഇതിനനുസരിച്ചുള്ള നടപടികള്‍ വൈകാതെയുണ്ടാകും. ബിജുവിന്റെ ബന്ധുക്കളെ സമാശ്വസിപ്പിച്ച കളക്ടര്‍ ഈ വിഷയത്തില്‍ എല്ലാ വിധ തുടര്‍ നടപടികളും കാലതാമസമില്ലാതെ സ്വീകരിക്കുമെന്ന് ഉറപ്പു നല്‍കി.
പുലര്‍ച്ചെ മൂന്നോടെ ബിജുവിന്റെ മൃതദേഹം വീട്ടില്‍ നിന്നും 50 മീറ്റര്‍ അകലെ കണ്ടെത്തുകയായിരുന്നു. സബ് കളക്ടര്‍ സഫ്‌ന നസ്‌റുദീന്‍, റാന്നി ഡി എഫ് ഒ ജയകുമാര്‍ ശര്‍മ്മ തുടങ്ങിയവര്‍ കളക്ടര്‍ക്കൊപ്പമുണ്ടായിരുന്നു.

 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പീഡന കേസ് : അന്വേഷണസംഘത്തിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായി സിദ്ദിഖ്

തിരുവനന്തപുരം : യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ നടന്‍ സിദ്ദിഖ് ചോദ്യം ചെയ്യലിനായി അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരായി.തിരുവനന്തപുരം സിറ്റി കമ്മിഷണര്‍ ഓഫീസിലാണ് സിദ്ദിഖ് ഹാജരായത്.സുപ്രീം കോടതിയിൽ നിന്നും ഇടക്കാല ജാമ്യം അനുവദിച്ചതിന് പിന്നാലെ ചോദ്യം...

മിനി ജോബ് ഡ്രൈവ്  6 ന്

മാവേലിക്കര: മാവേലിക്കര ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ മോഡല്‍ കരിയര്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ മിനി ജോബ് ഡ്രൈവ് 2025 ഫെബ്രുവരി ആറിന് ചേര്‍ത്തല ടൗണ്‍ എംപ്ലോയ്‌മെന്റ്‌റ് എക്‌സ്‌ചേഞ്ചില്‍ നടക്കും. സ്വകാര്യസ്ഥാപനങ്ങളിലെ നൂറ്റിഅന്‍പതോളം ഒഴിവുകളിലേക്കാണ് അവസരം. എസ്...
- Advertisment -

Most Popular

- Advertisement -