Thursday, July 16, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduഎൽഡിഎഫ് പ്രകടനപത്രിക...

എൽഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി

കോഴിക്കോട് : നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രകടന പത്രിക പുറത്തിറക്കി എൽഡിഎഫ്. കോഴിക്കോട്ട് മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രകടനപത്രിക പ്രകാശനം ചെയ്തത്. ക്ഷേമപെൻഷൻ 3000 രൂപ ആക്കും എന്ന് എൽഡിഎഫ് പ്രകടനപത്രികയിൽ വാ​ഗ്ദാനം ചെയ്യുന്നു.

കേരളത്തിൽ പഠനം പൂർത്തിയാക്കുന്ന എല്ലാവർക്കും ജോലി ലഭ്യമാക്കും.60,000 വിദ്യാർഥികൾക്ക് ക്യാംപസ് പ്ലെയ്സ്മെന്റ്, കിടപ്പുരോഗികൾക്ക് സമ്പൂർണ സർക്കാർ പരിരക്ഷ, വ്യവസായ ടൗൺഷിപ്പ് അതോറിറ്റിക്ക് രൂപം നൽകും, കേവല ദാരിദ്ര്യം നിർമാർ‌ജനം ചെയ്യും ,തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ റെയിൽ നടപ്പിലാക്കും,കൊച്ചി വാട്ടർ മെട്രോ ആലപ്പുഴ, കൊല്ലം, കൊടുങ്ങല്ലൂർ മേഖലകളിലേക്ക് വ്യാപിപ്പിക്കും തുടങ്ങി 60 ഇന പരിപാടികളാണ് പ്രകടന പത്രികയിൽ എൽഡിഎഫ് ഉൾപ്പെടുത്തിയിട്ടുള്ളത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ദുരന്ത മേഖലയിൽ മോഷണമെന്നു പരാതി : പ്രദേശത്ത് രാത്രിയിൽ പോലീസ് നിരീക്ഷണം

വയനാട് : വയനാട്ടിലെ ദുരന്ത മേഖലയോട് ചേർന്ന വീടുകളിൽ മോഷണം നടക്കുന്നതായി പരാതി. അപകടം സംഭവിക്കാത്ത വീടുകളിൽ ആണ് കവർച്ച നടന്നതായി പരാതി ഉയർന്നത് . ദുരന്തത്തിൽ നിന്നും രക്ഷപെടാനായി മേഖലയിൽ നിന്നും...

ആശാസമരത്തെ അനുഭാവപൂർവ്വം കാണണം : പരിശുദ്ധ കാതോലിക്കാബാവാ

കോട്ടയം :  തിരുവനന്തപുരം സെക്രട്ടറിയറ്റ് പടിക്കൽ ആശാ പ്രവർത്തകർ നടത്തുന്ന സമരത്തെ അധികാരികൾ അനുഭാവപൂർവ്വം കാണണമെന്ന് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ. ഔദ്യോഗിക...
- Advertisment -

Most Popular

- Advertisement -