Wednesday, September 23, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമലയിൽ സൗജന്യ...

ശബരിമലയിൽ സൗജന്യ വൈഫൈ സൗകര്യമൊരുക്കി ബി.എസ്.എൻ.എൽ.

ശബരിമല : തിരുവതാംകൂർ ദേവസ്വം ബോർഡുമായി സഹകരിച്ച് ശബരിമലയിലെത്തുന്ന ഭക്തർക്ക് കണക്ട്വിറ്റി നെറ്റ്‌വർക് ഉറപ്പാക്കാൻ ബിഎസ്എൻഎൽ. ഒരു സിമ്മിൽ അര മണിക്കൂർ വീതം സൗജന്യമായി വൈഫൈ ഉപയോഗിക്കാനാണ് സൗകര്യമൊരുക്കിയത്. പദ്ധതിയുടെ ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ പമ്പയിൽ നടന്ന ചടങ്ങിൽ ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു. ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്, ബി.എസ്.എൻ.എൽ.ഡെപ്യൂട്ടി ജനറൽ മാനേജർ കെ.ജ്യോതിഷ്‌കുമാർ, ജെ.ടി.ഒ അഭിലാഷ് എന്നിവർ പങ്കെടുത്തു.

നിലയക്കൽ മുതൽ സന്നിധാനം വരെ 48 ഇടങ്ങളിൽ വൈ-ഫൈ ഹോട്ട് സ്‌പോട്ടുകൾ സ്ഥാപിച്ചതായി ബി.എസ്.എൻ.എൽ ശബരിമല ഓഫീസ് ഇൻ ചാർജ് എസ്. സുരേഷ് കുമാർ പറഞ്ഞു. ഇതിന് പുറമെ ശബരിമല പാതയിൽ 4ജി ടവറുകളും ബിഎസ്എൻഎൽ ഒരുക്കിയിട്ടുണ്ട്.

ബിഎസ്എൻഎല്ലിൻറെ വൈ-ഫൈ സേവനം ലഭിക്കാൻ ഫോണിലെ വൈ-ഫൈ ഓപ്ഷൻ ആദ്യം ഓണാക്കിയ ശേഷം ബിഎസ്എൻഎൽ വൈ-ഫൈ (BSNL WiFi) അല്ലെങ്കിൽ ബി.എസ്.എൻ.എൽ.പി.എം.വാണി(bsnlpmwani) എന്ന നെറ്റ്വർക്ക് ഓപ്ഷൻ സെലക്ട് ചെയ്യുക.കണക്ട് ചെയ്യുമ്പോൾ തുറന്നുവരുന്ന വെബ്പേജിൽ പത്ത് അക്ക മൊബൈൽ നമ്പർ ടൈപ്പ് ചെയ്ത് Get PIN ക്ലിക്ക് ചെയ്യുക. ഫോണിൽ എസ്എംഎസ് ആയി ലഭിക്കുന്ന ആറക്ക പിൻ നമ്പർ എന്റർ ചെയ്താൽ ഉടൻതന്നെ ബിഎസ്എൻഎൽ വൈ-ഫൈ ലഭിക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്

ന്യൂഡൽഹി : മൂന്നാം മോദി സർക്കാരിൻറെ ആദ്യ ബജറ്റ് ഇന്ന് രാവിലെ 11 മണിക്ക് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കും. ജനപ്രിയ പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷ. 2047ലേക്കുള്ള റോഡ് മാപ്പാകും ബജറ്റ് എന്ന്‌...

മോദി യുഎഇയിൽ : ഫൈറ്റർ ജെറ്റുകളുടെ അകമ്പടിയോടെ സ്വീകരണം

അബുദാബി : പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയിലെത്തി.മോദിയുടെ വിമാനത്തെ യു.എ.ഇ. വ്യോമസേനയുടെ എഫ്.-16 ബ്ലോക്ക് 60 ഡെസേർട്ട് ഫാൽക്കൺ ജെറ്റുകളുടെ അകമ്പടിയോടെ സ്വീകരിച്ചു .യു.എ.ഇ. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ...
- Advertisment -

Most Popular

- Advertisement -