Sunday, November 8, 2026
No menu items!

subscribe-youtube-channel

HomeNewsസ്വാതന്ത്ര്യദിനാഘോഷം:  ജില്ലയിൽ...

സ്വാതന്ത്ര്യദിനാഘോഷം:  ജില്ലയിൽ ഒരുക്കങ്ങൾ പൂർത്തിയായി

പത്തനംതിട്ട:  ജില്ലാതല സ്വാതന്ത്ര്യദിനാഘോഷം നാളെ രാവിലെ 9 ന്  പത്തനംതിട്ട കത്തലിക്കേറ്റ് കോളജ് ഗ്രൗണ്ടില്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാജോര്‍ജ് പതാക ഉയര്‍ത്തുന്നതോടെ ഔദ്യോഗിക തുടക്കമാകും. വിവിധ സേനകളുടെ പരേഡ് പരിശോധിച്ച് അഭിവാദ്യം സ്വീകരിക്കുന്ന മന്ത്രി സ്വാതന്ത്ര്യദിന സന്ദേശവും നല്‍കും.

പൊലിസ്, എക്‌സൈസ്, വനം, അഗ്നിസുരക്ഷ വകുപ്പുകള്‍, എന്‍.സി.സി, സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ്, വിദ്യാര്‍ഥി പൊലിസ് തുടങ്ങിയവയുടെ പ്ലറ്റൂണുകളാണ് പരേഡിനുള്ളത്.  വിവിധ വിദ്യാലയങ്ങളിലെ കുട്ടികള്‍ ദേശഭക്തിഗാനാലാപനം, ഡിസ്പ്‌ളേ എന്നിവ ചടങ്ങുകളെ വര്‍ണാഭമാക്കും. അനുബന്ധമായി സാംസ്‌കാരിക പരിപാടികളും അരങ്ങേറും.

എം.പി, എം.എല്‍.എ മാര്‍, മുനിസിപ്പല്‍ ചെയര്‍മാന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കലക്ടര്‍, ജില്ലാ പൊലിസ് മേധാവി, മറ്റു ജനപ്രതിനിധികള്‍ സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയരംഗങ്ങളിലെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പൂര്‍ണമായും ഹരിതചട്ടം പാലിച്ചാകും ചടങ്ങുകള്‍. പ്ലാസ്റ്റിക് പതാകകള്‍ക്ക് നിരോധനമുണ്ടെന്ന് ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results : 19-09-2024 Karunya Plus KN-539

1st Prize Rs.8,000,000/- PX 178754 (IDUKKI) Consolation Prize Rs.8,000/- PN 178754 PO 178754 PP 178754 PR 178754 PS 178754 PT 178754 PU 178754 PV 178754 PW 178754...

മോഷണശ്രമത്തിനിടെ കിണറ്റിൽ വീണ കള്ളനെ അഗ്നിരക്ഷാസേന പുറത്തെത്തിച്ചു

കോഴിക്കോട് : മോഷണശ്രമത്തിനിടെ ഇതരസംസ്ഥാന തൊഴിലാളിയായ കളളന്‍ കിണറ്റിൽ വീണു.നന്തിബസാര്‍ ടൗണിലെ നിസാര്‍ മന്‍സിലിൽ കുഞ്ഞബ്ദുളളയുടെ വീട്ടിലെ കിണറ്റിലാണ് കിണറ്റിലാണ് അസം സ്വദേശിയായ അഗസ്റ്റിൻ ബിർള (26) വീണത്. ഇന്ന് രാവിലെ കുഞ്ഞബ്ദുളളയുടെ ഭാര്യ...
- Advertisment -

Most Popular

- Advertisement -