Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsറംസാൻ-വിഷു-ഈസ്റ്റർ ഫെയർ...

റംസാൻ-വിഷു-ഈസ്റ്റർ ഫെയർ സംഘടിപ്പിക്കും

തിരുവനന്തപുരം : സംസ്ഥാനത്ത് ഭക്ഷ്യ പൊതുവിതരണ വകുപ്പ് സപ്ലൈകോയുടെ ആഭിമുഖ്യത്തിൽ റംസാൻ-വിഷു-ഈസ്റ്റർ ഫെയറുകൾ ആരംഭിക്കുമെന്ന് ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ.അനിൽ അറിയിച്ചു. മാർച്ച് 25 മുതൽ 31 വരെ ഓരോ ജില്ലയിലും പ്രധാനപ്പെട്ട ഔട്ട് ലെറ്റുകൾ കേന്ദ്രമാക്കിയാണ് റംസാൻ ഫെയറുകൾ പ്രവർത്തിക്കുക. മലപ്പുറം, കോഴിക്കോട് ജില്ലകളിൽ പ്രത്യേകം ഫെയറുകൾ സംഘടിപ്പിക്കും. സബ്‌സിഡി/ നോൺ സബ്‌സിഡി സാധനങ്ങൾക്ക് പുറമെ ബിരിയാണി അരി, മസാലകൾ എന്നിവ പ്രത്യേക വിലക്കുറവിൽ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്.

വിഷു-ഈസ്റ്റർ ഫെയറുകൾ ഏപ്രിൽ 10 മുതൽ 19 വരെ സംഘടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം

ആലപ്പുഴ : വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം. ചേർത്തല നെടുമ്പ്രക്കാട് സ്വദേശി രവീന്ദ്രൻ (68) ആണ് മരിച്ചത്. തിങ്കളാഴ്ച്ച രാത്രി എട്ടുമണിയോടെ  ചേർത്തല പൂത്തോട്ട പാലത്തിന് സമീപം അപകടമുണ്ടായത്. രവീന്ദ്രൻ സഞ്ചരിച്ചിരുന്ന സ്കൂട്ടർ ലോറിക്കടിയിൽപ്പെടുകയായിരുന്നു....

അവധിക്കാല പരിശീലനം

തിരുവനന്തപുരം : സിഡിറ്റ് അഞ്ചു മുതൽ പ്ലസ്ടൂ വരെയുള്ള സ്‌കൂൾ വിദ്യാർത്ഥികൾക്കായി നടത്തുന്ന അവധിക്കാല കമ്പ്യൂട്ടർ പരിശീലനത്തിന് ഒഴിവുള്ള സീറ്റുകളിലേക്ക് ഏപ്രിൽ 10നകം അപേക്ഷിക്കാം. പൈത്തൺ, പിഎച്ച്പി, ജാവാ, സി++ എന്നീ പ്രോഗ്രാമിംഗ്...
- Advertisment -

Most Popular

- Advertisement -