Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsKollamമാതാ അമൃതാനന്ദമയിയുടെ...

മാതാ അമൃതാനന്ദമയിയുടെ ജീവിതം സമൂഹത്തിന് നല്‍കുന്നത് കാരുണ്യത്തിന്‍റെ അമൃതവര്‍ഷം: കേന്ദ്രമന്ത്രി അമിത്ഷാ

കൊല്ലം: മാതാ അമൃതാനന്ദമയിയുടെ ജീവിതം സമൂഹത്തിന് നല്‍കുന്നത് കാരുണ്യത്തിന്‍റെ അമൃതവര്‍ഷമാണ്. അത് ഒരിടത്ത് മാത്രം ഒതുങ്ങുന്നതല്ലെന്നും കേന്ദ്രമന്ത്രി അമിത്ഷാ പറഞ്ഞു. അമൃതപുരിയില്‍ വിശ്വസേവാ ദിനാഘോഷത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിന്‍റെ എല്ലാ ഭാഗത്തും അവരുടെ സേവന പ്രവര്‍ത്തനങ്ങള്‍ അനേകായിരം പേര്‍ക്ക് ആശ്വാസം പകരുന്നുണ്ട് എന്ന് പറയുമ്പോള്‍ അത് രാജ്യത്തിനു തന്നെ അഭിമാനമാണെന്നും അമിത്ഷാ വ്യക്തമാക്കി.

കൊച്ചി, ഫരീദാബാദ് അമൃത ആശുപത്രികളില്‍ നടത്തുന്ന 20 കോടി രൂപയുടെ ചികിത്സാ പദ്ധതികൾക്കും ചടങ്ങില്‍ തുടക്കമായി. പദ്ധതിയ്ക്ക് അര്‍ഹരായവര്‍  അമിത്ഷായില്‍ നിന്നും സാക്ഷ്യപത്രം ഏറ്റുവാങ്ങി. ആകെ 1,000 രോഗികൾക്കാണ് ഇതിലൂടെ പൂർണ്ണമായും സൗജന്യമായി വിദഗ്ദ്ധ ചികിത്സാ ലഭ്യമാക്കുന്നത്. കേരളത്തിലാദ്യമായി ഗർഭപാത്ര മാറ്റിവെക്കൽ ശസ്ത്രക്രിയയും ഈ പദ്ധതി വഴി നടപ്പാക്കുന്നത്.

പ്രളയം ദുരന്തം വിതച്ച അസമിൽ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മാതാ അമൃതാനന്ദമയി മഠം നല്‍കുന്ന രണ്ട് കോടി രൂപയുടെ ധനസഹായം അസം വിദ്യാഭ്യാസ മന്ത്രി ഡോ. രനോജ് പെഗുവിന് കൈമാറി. ഈ വര്‍ഷത്തെ അമൃതകീര്‍ത്തി പുരസ്കാരത്തിന് അര്‍ഹനായ അഡ്വ പി.എസ്.‌ശ്രീധരന്‍ പിള്ളയും അമിത് ഷായില്‍ നിന്നും പുരസ്കാരം ഏറ്റുവാങ്ങി. 1,23,456 രൂപയും ആര്‍ട്ടിസ്റ്റ് നമ്പൂതിരി രൂപകല്‍പ്പന ചെയ്ത സരസ്വതി ശില്‍പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.

ചടങ്ങില്‍ സംസ്ഥാന മന്ത്രിമാരായ രമേശ് ചെന്നിത്തല, കെ. മുരളീധരൻ, എം ലിജു, എന്‍.കെ.പ്രേമചന്ദ്രന്‍ എംപി, എംഎല്‍എമാരായ സി.ആര്‍.മഹേഷ്, അബിന്‍ വര്‍ക്കി, രാജീവ് ചന്ദ്രശേഖരന്‍, വി.മുരളീധരന്‍, ബി.ബി.ഗോപകുമാര്‍, ഉമാ തോമസ്, തിരുവനന്തപുരം മേയര്‍ വി.വി.രാജേഷ്, ബിജെപി ദേശീയ സെക്രട്ടറി  കെ.സുരേന്ദ്രൻ, പി.കെ.കൃഷ്ണദാസ്, ശോഭാ സുരേന്ദ്രൻ, ജോർജ് കുര്യൻ, പത്മജാ വേണുഗോപാൽ, എസ്.പ്രശാന്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

മാതാ അമൃതാനന്ദമയി മഠം വൈസ് ചെയര്‍മാന്‍ സ്വാമി അമൃതസ്വരൂപാനന്ദപുരി സ്വാഗതവും മഠം ജനറല്‍ സെക്രട്ടറി പൂര്‍ണാമൃതാനന്ദപുരി നന്ദിയും പറഞ്ഞു. തുടര്‍ന്ന് അമ്മയുടെ നേതൃത്വത്തില്‍ ധ്യാനം, ഭജന ദര്‍ശനം എന്നിവ നടന്നു. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പതിനായിരങ്ങളാണ് രണ്ട് ദിവസത്തെ വിശ്വസേവാദിനാഘോഷ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി അമൃതപുരിയില്‍ എത്തിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വേനൽക്കാലത്ത് അമീബിക്ക് മസ്തിഷ്‌ക ജ്വരത്തിനെതിരെ പ്രത്യേക ജാഗ്രത വേണം : ആരോഗ്യമന്ത്രി

തിരുവനന്തപുരം : വേനൽക്കാലമായതിനാൽ അമീബിക്ക് മസ്തിഷ്‌ക ജ്വരത്തിനെതിരെ (അമീബിക്ക് മെനിഞ്ചോഎൻസെഫലൈറ്റിസ്) പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വേനൽക്കാലത്ത് ജല സ്രോതസുകളിൽ വെള്ളത്തിന്റെ അളവ് കുറയുന്നത് കാരണം ചെളിയിലെ...

പൈലറ്റുമാർ തമ്മിൽ തർക്കം : ഇസ്രായേലിലേക്ക് പോയ വിമാനം സൗദിയില്‍ ഇറക്കി

ന്യൂഡൽഹി : ദുബായിൽനിന്ന് ടെൽ അവീവിലേക്കുള്ള വിമാനം അടിയന്തരമായി വടക്കൻ സൗദി അറേബ്യയിൽ ലാൻഡ് ചെയ്തു .വിമാനം അപകട സൂചന നൽകിയതിന്‌റെ പിന്നാലെ ഇസ്രയേലി വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ വിമാനത്തിന് നേരെ പുറപ്പെടുകയും ചെയ്‌തെങ്കിലും...
- Advertisment -

Most Popular

- Advertisement -