Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsബെയ്‌ലി പാലം...

ബെയ്‌ലി പാലം തുറന്നു : സൈനിക വാഹനം പാലത്തിലൂടെ കടന്നു

വയനാട് : ചൂരല്‍മലയിൽ ഉരുള്‍പൊട്ടലില്‍ തകർന്ന പാലത്തിന് പകരമുള്ള ബെയ്‌ലി പാലത്തിൻ്റെ നിര്‍മ്മാണം പൂര്‍ത്തിയായി. സൈനിക വാഹനം പാലത്തിലൂടെ കടന്നു. കരസേനയുടെ മദ്രാസ് എഞ്ചിനീയറിങ് ഗ്രൂപ്പി (MEG)ന്റെ നേതൃത്വത്തിലാണ് പാലം നിര്‍മിച്ചത്. മുണ്ടക്കൈയേയും ചൂരല്‍മലയേയും ബന്ധിപ്പിക്കുന്നതാണ് ഈ പാലം. ബെയ്‌ലി പാലം സജ്ജമായതോടെ രക്ഷാദൗത്യം കൂടുതൽ കാര്യക്ഷമമാക്കാൻ സാധിക്കും.

നേരത്തെ സൈന്യം താത്കാലി പാലം നിര്‍മിച്ചിരുന്നെങ്കിലും വലിയ ഭാരങ്ങളൊന്നും അപ്പുറത്തേക്ക് കടത്താൻ കഴിയുമായിരുന്നില്ല.പുഴയില്‍ ജലനിരപ്പുയര്‍ന്നതോടെ ഈ താത്കാലിക പാലം മുങ്ങുകയും ചെയ്തു.സൈന്യം ഇപ്പോള്‍ നിര്‍മിച്ചിരിക്കുന്ന ബെയ്‌ലി പാലത്തിലൂടെ ഹിറ്റാച്ചി അടക്കം രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുള്ള വലിയ യന്ത്രസാമഗ്രികള്‍ കടത്താൻ സാധിക്കും.

ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ,പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയ നേതാക്കൾ വയനാട്ടിലെത്തി ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വയനാട് കാട്ടാന ആക്രമണം ; പരിക്കേറ്റ ആൾ മരിച്ചു

വയനാട് : വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആൾ മരിച്ചു.പുളിമൂട് ഉന്നതിയിലെ രാജുവാണ് മരിച്ചത്. ബുധനാഴ്ച രാവില 10-ഓടെ കാട്ടിക്കുളത്ത് കൃഷി സ്ഥലത്ത് വെച്ചാണ് ആക്രണമണമുണ്ടായത്. പരിക്കേറ്റ രാജു മാനന്തവാടി മെഡിക്കൽ...

കെ.എസ്.ആർ.ടി.സിയുടെ എക്‌സിക്യുട്ടീവ് ക്ലാസ് ബസ് നാളെ മുതല്‍ സര്‍വീസ് തുടങ്ങും

തിരുവനന്തപുരം:  കെ.എസ്.ആർ.ടി.സിയുടെ എക്‌സിക്യുട്ടീവ് ക്ലാസ് ബസ് നാളെ മുതല്‍ സര്‍വീസ് തുടങ്ങും. ദീ​ർ​ഘ​ദൂ​ര യാ​ത്ര​ക്കാ​ർ​ക്ക് ഉ​യ​ർ​ന്ന നി​ല​വാ​ര​മു​ള്ള​തും സു​ര​ക്ഷി​ത​വു​മാ​യ യാ​ത്രാ​നു​ഭ​വം ഒ​രു​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ഏര്‍പ്പെടുത്തിയ എ.​സി വോ​ൾ​വോ ല​ക്ഷ്വ​റി ബ​സ് തി​രു​വ​ന​ന്ത​പു​രം -എ​റ​ണാ​കു​ളം...
- Advertisment -

Most Popular

- Advertisement -