Thursday, July 23, 2026
No menu items!

subscribe-youtube-channel

HomeNew Delhiസ‍ർക്കാ‍ർ പരിപാടികളിലും...

സ‍ർക്കാ‍ർ പരിപാടികളിലും സ്കൂളുകളിലും വന്ദേമാതരത്തിന്റെ ആറ് ചരണങ്ങൾ ആലപിക്കണം : പ്രോട്ടോക്കോളുമായി കേന്ദ്രം

ന്യൂഡൽഹി : ദേശീയഗീതമായ വന്ദേമാതരം ആലപിക്കുന്നതിന് പ്രോട്ടോക്കോളുമായി കേന്ദ്രം.സ്കൂളുകളിലും സ‍ർക്കാ‍ർ പരിപാടികളിലും ദേശീയഗാനം ആലപിക്കുന്നതിന് മുമ്പ് വന്ദേമാതരം ആറ് ചരണങ്ങൾ ആലപിക്കുന്നത് നിർബന്ധമാക്കി. വന്ദേമാതരം ആലപിക്കുമ്പോൾ എഴുന്നേറ്റ് നിൽക്കുന്നതും നിർബന്ധമാക്കിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയത്.

വന്ദേമാതരത്തിന്റെ ആറ് ഖണ്ഡികകൾ ഉൾപ്പെട്ട മൂന്ന് മിനിറ്റും പത്ത് സെക്കൻ്റും ദൈർഘ്യമുള്ള പതിപ്പാണ് ഔദ്യോഗിക ചടങ്ങുകളിൽ ആലപിക്കേണ്ടത്. എന്നാൽ, വാർത്താചിത്രങ്ങളിലോ ഡോക്യുമെന്ററികളിലോ സിനിമയുടെ ഭാഗമായി ഗീതം കേൾപ്പിക്കുമ്പോൾ എഴുന്നേറ്റ് നിൽക്കേണ്ടതില്ല. രാഷ്‌ട്രപതി,ഗവർണർമാർ പങ്കെടുക്കുന്ന പരിപാടികൾ, ദേശീയഗാനം നിർബന്ധമുള്ള ചടങ്ങുകൾ എന്നിവിടങ്ങളിലും വന്ദേമാതരം നിർബന്ധമാക്കി .

ഇതുവരെ വന്ദേ മാതരം ആലപിക്കുന്നതിൽ കേന്ദ്ര സർക്കാർ ഒരു മാനദണ്ഡവും പുറപ്പെടുവിച്ചിരുന്നില്ല. ജനവരി 28ന് ആഭൃന്തര മന്ത്രാലയം സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് അയച്ച 10 പേജ് ഉത്തരവ് പ്രകാരം ദേശീയ ഗാനമായ ജനഗണമനയ്‌ക്ക് സമാനമായ ആദരവും ചട്ടങ്ങളും വന്ദേമാതരത്തിന് ബാധകമാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പരിസ്ഥിതിയെ തകർക്കാത്ത വികസനം വേണം : വി ജെ ലാലി

ചങ്ങനാശ്ശേരി : പ്രകൃതിയെ തകർക്കാതെയുള്ള വികസന പ്രവർത്തനങ്ങളായിരിക്കണം സർക്കാർ ഭാഗത്തുനിന്നും ഉണ്ടാവേണ്ടതെന്ന് കേരള കോൺഗ്രസ്‌ വൈസ് ചെയർമാൻ വി ജെ ലാലി പറഞ്ഞു.സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ...

തുടര്‍ ഭരണത്തിനെതിരെ രംഗത്തുവന്ന കവിയും സാഹിത്യ അക്കാദമി പ്രസിഡന്റുമായ കെ സച്ചിദാനന്ദനെ അബ്ദുള്‍ ഖാദര്‍ വീട്ടിലെത്തി കണ്ടു

തൃശൂര്‍ : സംസ്ഥാന സർക്കാരിന്റെ തുടര്‍ഭരണത്തിനെതിരെ രംഗത്തുവന്ന കവിയും സാഹിത്യ അക്കാദമി പ്രസിഡന്റുമായ കെ സച്ചിദാനന്ദനെ അനുനയിപ്പിക്കാന്‍ സിപിഎം ശ്രമം. ഇതിന്റെ ഭാഗമായി സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി കെ വി അബ്ദുള്‍ ഖാദര്‍...
- Advertisment -

Most Popular

- Advertisement -