ബെംഗളൂരു : കോഴിക്കോട്ടു നിന്ന് ബെംഗളൂരുവിലേക്ക് പോയ സ്ലീപ്പർ ബസ് ലോറിയുമായി കൂട്ടിയിടിച്ച് 2 മലയാളികളടക്കം 4 പേർ മരിച്ചു.മൈസൂരുവിന് സമീപം ഹുൻസൂർ പെരിയപട്ടണയിൽ ഇന്ന് പുലർച്ചെ 3.45-ഓടെയായിരുന്നു അപകടം.കാവേരി എന്ന സ്ലീപ്പർ ബസ് എതിർദിശയിൽ വന്ന ചരക്കുലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു .14 പേർക്ക് പരിക്കേറ്റു.





