Saturday, October 10, 2026
No menu items!

subscribe-youtube-channel

HomeNewsKottayamസ്‌കൂള്‍ തുറക്കാന്‍...

സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം : വിപണി ഉണർന്നു

കോട്ടയം: സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍മാത്രം ബാക്കി നില്‍ക്കെ പുത്തന്‍ ഭാവത്തിലും രൂപത്തിലും ഉണര്‍ന്ന് സ്‌കൂള്‍ വിപണി. ഇത്തവണ കാലവര്‍ഷം നേരത്തെ തുടങ്ങുന്നതിനാല്‍ അതിന് മുന്‍പ് കുട്ടികള്‍ക്കാവശ്യമായതെല്ലാം വാങ്ങാനുള്ള ഓട്ടത്തിലാണ് രക്ഷിതാക്കള്‍. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വിപണിയില്‍ വലിയ ഓഫറുകളുള്ളതിനാല്‍ വിലക്കുറവ് പ്രകടമാണ്.

ബാഗ്, കുട, ലഞ്ച് ബോക്‌സ്, വാട്ടര്‍ ബോട്ടില്‍, ചെരിപ്പ്, ഷൂസ്, നോട്ട്ബുക്ക്, പേന, പെന്‍സില്‍, നെയിംസ്ലിപ് എന്നിങ്ങനെ നീളുന്നു വിപണിയിലെ താരനിര. വര്‍ണക്കുടകളും സൂപ്പര്‍ ഹീറോകളുടെയും കാര്‍ട്ടൂണ്‍ താരങ്ങളുടെയും ചിത്രങ്ങളുള്ള ബാഗുകളുമെല്ലാം നേരത്തേ റെഡി.

കാര്‍ട്ടൂണ്‍ കഥാപ്ത്രങ്ങളുടെ ചിത്രങ്ങളുള്ള ബാഗിനോടും കുടയോടുമൊക്കെയാണ് കുട്ടികള്‍ക്ക് കൂടുതല്‍ താല്‍പര്യം. അവരെ ആകര്‍ഷിപ്പിക്കുന്നതിനായി, സിന്‍ഡ്രല്ല, സിഡ്‌നി വേള്‍ഡ്, സ്‌പൈഡര്‍മാന്‍, സൂപ്പര്‍മാന്‍ തുടങ്ങി അവരുടെ പ്രിയഹീറോകളെല്ലാം വിപണിയിലുണ്ട്.

250 രൂപ മുതല്‍ 2,000 രൂപയ്‌ക്കു മുകളിലുള്ള ബാഗുകളും 250 രൂപ മുതല്‍ തുടങ്ങുന്ന കുടകളും വിപണിയിലുണ്ട്. ബ്രാന്‍ഡഡ് ഉല്‍പന്നങ്ങള്‍ക്ക് വില കൂടുതലാണെങ്കിലും ഗുണമേന്മയും സൗജന്യങ്ങളും ഗാരന്റിയുമെല്ലാം ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നു. 30 രൂപയില്‍ തുടങ്ങുന്നു പെന്‍സില്‍ ബോക്‌സുകളുടെ വില. ഡിജിറ്റല്‍ പെന്‍സില്‍ ബോക്‌സുകള്‍ ഇത്തവണത്തെ പ്രധാന ആകര്‍ഷണമാണ്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വയനാട് ഉരുൾപൊട്ടൽ : 2 യൂണിറ്റ് സൈന്യമെത്തും : 19 മരണം സ്ഥിരീകരിച്ചു

വയനാട് : വയനാട് മേപ്പാടി ചൂരൽമലയിലും മുണ്ടക്കൈ ടൗണിലും ഉണ്ടായ വൻ ഉരുൾപൊട്ടലിൽ 19 മരണം സ്ഥിരീകരിച്ചതായി ജില്ലാ ഭരണകൂടം. നിരവധി കുടുംബങ്ങളെ കാണാതായിട്ടുണ്ട്.നിരവധി വീടുകള്‍ ഒലിച്ചുപോയി. ചൊവ്വാഴ്ച പുലർച്ചെ ഒരു മണിക്കു...

നിരണം വലിയ പള്ളിപ്പെരുന്നാൾ ആരംഭിച്ചു: 27 ന് സമാപിക്കും

തിരുവല്ല: നിരണം വലിയപള്ളിയിൽ മാർത്തോമ്മാ ശ്ലീഹായുടെ രക്തസാക്ഷിത്വ പെരുന്നാൾ തുടങ്ങി. 27-ന് സമാപിക്കും. ഇന്ന് രാവിലെ മുതൽ വൈകിട്ട് വരെ പെരുന്നാളിൻറെ ഒരുക്കം എന്ന നിലയിൽ  അഖണ്ഡ പ്രാർത്ഥന നടന്നു. 14 -ന് രാവിലെ...
- Advertisment -

Most Popular

- Advertisement -