Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeEdathuaചക്കുളത്തുകാവിൽ നവരാത്രി...

ചക്കുളത്തുകാവിൽ നവരാത്രി നൃത്ത സംഗീതോത്സത്തിന് തിരിതെളിഞ്ഞു

എടത്വ : ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ നവരാത്രിയോടനുബന്ധിച്ച് നടത്തി വരാറുള്ള ചക്കുളത്തമ്മ നൃത്ത സംഗീതോത്സവത്തിന് തിരിതെളിഞ്ഞു. ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരിയുടെ അധ്യക്ഷതയിൽ കൂടിയ സംഗീതോത്സവ ചടങ്ങുകൾക്ക് ക്ഷേത്ര മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു.

ട്രസ്റ്റിമാരായ അശോകൻ നമ്പൂതിരി, രഞ്ചിത്ത് ബി. നമ്പൂതിരി, ദുർഗ്ഗാ ദത്തൻ നമ്പൂതിരി എന്നിവർ കാർമ്മികത്വം വഹിച്ചു. കേരളത്തിനകത്തും പുറത്തും നിന്നുമുള്ള പ്രശസ്തരായ സംഗീതജ്ഞരും, കലാകാരന്മാരും, കലാകാരികളും പങ്കെടുക്കും. സംഗീതാർച്ചനയ്ക്ക് പുറകെ ഭരതനാട്യം, കുച്ചിപ്പുടി കഥകളി, ഓട്ടൻതുള്ളൽ, ചാക്യാർകൂത്ത്, തെയ്യം, കോലം തുടങ്ങിയവയും അരങ്ങേറും.

പങ്കെടുക്കുന്ന കലാപ്രതിഭകൾക്ക്  ചക്കുളത്തുകാവ്  ട്രസ്റ്റ് വക സർട്ടിഫിക്കറ്റ് നൽകുമെന്ന് ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി അറിയിച്ചു. നവരാത്രി ദിനങ്ങളിൽ ക്ഷേത്രത്തിൽ  ദർശനത്തിനെത്തുന്ന ഭക്തർക്കും വിജയദശമി നാളിൽ ആദ്യാക്ഷരം കുറിക്കാനെത്തുന്ന കുട്ടികൾക്കും ആവശ്യമായ ക്രമികരണങ്ങൾ ക്ഷേത്രത്തിൽ ഒരുക്കിയിട്ടുണ്ടെന്ന് ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മന്ത്രി കിരൺ റിജിജു ഇന്ന് മുനമ്പം സന്ദർശിക്കും

തിരുവനന്തപുരം : കേന്ദ്ര ന്യുനപക്ഷകാര്യവകുപ്പ് മന്ത്രി കിരൺ റിജിജു ഇന്ന് മുനമ്പം സന്ദർശിക്കും. ‘നന്ദി മോദി’ എന്ന പേരിൽ ബിജെപി സംഘടിപ്പിക്കുന്ന ബഹുജന കൂട്ടായ്മ കിരൺ റിജിജു ഉദ്ഘാടനം ചെയ്യും. വൈകിട്ട് 4-ന് നടക്കുന്ന...

ആത്മജ്ഞാനത്തിന്റെ 12 ദിനരാത്രം:ഭാഗവത സത്ര സമര്‍പ്പണം ഇന്ന്

തിരുവല്ല: കാവുംഭാഗം ആനന്ദേശ്വരം ശിവക്ഷേത്രത്തില്‍ നടന്ന് വന്ന നാല്‍പ്പതാമത് അഖിലഭാരതീയ ഭാഗവത മഹാസത്രം സമർപ്പണം  ഇന്ന് നടക്കും. വൈകിട്ട് നടക്കുന്ന സമര്‍പ്പണ സഭ ഗുരുവായൂര്‍ ക്ഷേത്ര തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരി കാര്‍മികത്വം...
- Advertisment -

Most Popular

- Advertisement -