Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsജീവനക്കാരുടെ ശമ്പള...

ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം : കമ്മീഷനെ നിയമിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാന ജീവനക്കാരുടെ ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി പന്ത്രണ്ടാം ശമ്പള പരിഷ്‌കരണ കമ്മീഷനെ സര്‍ക്കാര്‍ നിയമിച്ചു. മുന്‍ ചീഫ് സെക്രട്ടറി ഡോ. വി പി ജോയി ആണ് ചെയര്‍മാന്‍. അഡ്വ. എം രാജഗോപാലന്‍ നായര്‍, റിട്ട. അഡീഷണല്‍ സെക്രട്ടറി ശ്രീലത സുകുമാരന്‍ എന്നിവരാണ് അംഗങ്ങള്‍.

ധനകാര്യ വകുപ്പ് അഡീഷണല്‍ സെക്രട്ടറി വി ആര്‍ ശോഭ കമ്മീഷന്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കും. സംസ്ഥാന ബജറ്റിലാണ് ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിക്കുന്നതിനായി പന്ത്രണ്ടാം ശമ്പള പരിഷ്‌കരണ കമ്മീഷനെ നിയമിക്കുമെന്ന് പ്രഖ്യാപിച്ചത്. റിപ്പോര്‍ട്ട് മൂന്ന് മാസത്തിനകം ലഭ്യമാക്കണമെന്ന് കമ്മീഷനോട് നിര്‍ദ്ദേശിച്ചതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബിജെപി കൗൺസിലർ ആർ സുഗതന്‍റെ അവധി അപേക്ഷ അംഗീകരിച്ച് കൗണ്‍സിൽ യോഗം

തിരുവനന്തപുരം : തിരുവനന്തപുരം മുൻസിപ്പൽ കൗൺസിലർ ആർ സുഗതന്‍റെ അവധി അപേക്ഷ അംഗീകരിച്ച് കൗണ്‍സിൽ യോഗം.രണ്ട് സ്വതന്ത്രരുടെ പിന്തുണയിലാണ് അപേക്ഷ പാസ്സാക്കിയത്. കാസ്റ്റിംഗ് വോട്ടുമായി മേയറും പിന്തുണച്ചു. കാപ്പ കേസിൽ പ്രതിയായതോടെ അയോഗ്യത...

പ്രതിപക്ഷ സർവീസ് സംഘടനകളുടെ പണിമുടക്ക് ഇന്ന്

തിരുവനന്തപുരം : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പ്രതിപക്ഷ സർവീസ് സംഘടന സെറ്റോയും സിപിഐ സംഘടന ജോയിന്‍റ് കൗൺസിലും ഇന്ന് പണിമുടക്കും. കോൺഗ്രസ്, സിപിഐ അനുകൂല സംഘടനകളുടെ നേതൃത്വത്തിൽ സർക്കാർ ജീവനക്കാരും അധ്യാപകരും നടത്തുന്ന...
- Advertisment -

Most Popular

- Advertisement -