Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsപടപ്പാട് ശ്രീദേവി...

പടപ്പാട് ശ്രീദേവി ക്ഷേത്രത്തിൽ  വൻ മോഷണം: നിരവധി സാധന സാമഗ്രികൾ കവർന്നു

തിരുവല്ല :  കിഴക്കൻ മുത്തൂർ പടപ്പാട് ശ്രീദേവി ക്ഷേത്രത്തിൽ  വൻ മോഷണം. ഇന്ന് പുലർച്ചെ അഞ്ചുമണിയോടെ  ക്ഷേത്രം തുറക്കാൻ മേൽശാന്തി എത്തിയപ്പോഴാണ് മോഷണ വിവരംഅറിയുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ളതാണ് ക്ഷേത്രം. ശ്രീകോവിലും ഓഫീസ് മുറിയും അടക്കം കുത്തി തുറന്ന മോഷ്ടാക്കൾ 50ലധികം ഓട് വിളക്കുകൾ, തൂക്കു വിളക്കുകൾ, കലശക കുടം, പിത്തളപറയും അടക്കം 5 ലക്ഷത്തിലധികം രൂപയുടെ സാധന സാമഗ്രികൾ കവർന്നു.

തിരുവല്ല പോലീസും, ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്ത് എത്തി തെളിവുകൾ ശേഖരിച്ചു. ക്ഷേത്രത്തിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകൾ പ്രവർത്തന രഹിതമാണ്.

ഒന്നിലധികം പേരിടങ്ങിയ സംഘമാണ് മോഷണം നടത്തിയത് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.  പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ചു വരികയാണെന്ന് തിരുവല്ലാ പോലീസ് അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പാർത്ഥസാരഥിക്ക് പിറന്നാൾ; ആറന്മുളയിൽ ഇന്ന് അഷ്ടമിരോഹിണി വള്ളസദ്യ

ആറന്മുള: ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നടക്കുന്ന പ്രസിദ്ധമായ അഷ്ടമിരോഹിണി വള്ളസദ്യ ഇന്ന്. പാർത്ഥസാരഥിയുടെ പിറന്നാൾ സദ്യയിൽ പങ്കെടുക്കാൻ ആയിരക്കണക്കിന് ഭക്തർ ആറന്മുളയിലെത്തും. ഉച്ചയ്ക്ക് 12ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ....

Kerala Lotteries Results 30-06-2025 Bhagyathara BT-9

1st Prize : ₹1,00,00,000/- BL 138974 (THIRUVANANTHAPURAM) Consolation Prize ₹5,000/- BA 138974 BB 138974 BC 138974 BD 138974 BE 138974 BF 138974 BG 138974 BH 138974 BJ...
- Advertisment -

Most Popular

- Advertisement -