Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsവിഴിഞ്ഞത്ത് കടൽ...

വിഴിഞ്ഞത്ത് കടൽ വിഭവങ്ങൾ കഴിച്ചതിന് പിന്നാലെയുണ്ടായ മരണം ; ഭക്ഷ്യവിഷബാധയല്ലെന്ന് റിപ്പോർട്ട്

തിരുവനന്തപുരം : വിഴിഞ്ഞത്ത് ഹോട്ടലിൽ നിന്ന് കടൽ വിഭവങ്ങൾ കഴിച്ചതിന് പിന്നാലെ രണ്ടു പേര്‍ മരിച്ചതിന് പിന്നിൽ ഭക്ഷ്യവിഷബാധയല്ലെന്ന് ഫോറൻസിക് റിപ്പോർട്ട്.മറൈന്‍ ടോക്‌സിന്‍ ആകാം മരണകാരണമെന്നാണ് രാസപരിശോധനാ റിപ്പോര്‍ട്ടിലെ നിഗമനം.തുട‍‍ർന്ന് വിഴിഞ്ഞത്തെ ഹോട്ടൽ തുറക്കാൻ ആരോ​ഗ്യവകുപ്പ് അനുമതി നൽകി.

കഴിഞ്ഞ ഫെബ്രുവരി 16നാണ് കൊല്ലം നിലമേൽ പ്ലാച്ചിക്കോട് സ്വദേശികളായ ഷാജി (48), ഭാര്യയുടെ അമ്മയായ റഷീദാ ബീവി(58) എന്നിവർ മരിച്ചത്.  വിഴിഞ്ഞത്തെ സായാഹ്ന ഹോട്ടലിൽ നിന്നാണ് ആറം​ഗ കുടുംബം ഭക്ഷണം കഴിച്ചത്.ഹോട്ടലില്‍ എത്തിയ കുടുംബത്തിലെ എല്ലാവരും മീന്‍മുട്ട കഴിച്ചിരുന്നു. ഇതില്‍നിന്നു മറൈന്‍ ടോക്‌സിന്‍ ആകാം രണ്ടു പേരുടെ മരണത്തിനിടയാക്കിയതെന്നാണു റിപ്പോര്‍ട്ടിലെ നിഗമനം.മറൈന്‍ ടോക്‌സിന്‍ കണ്ടെത്താൻ കൂടുതല്‍ വിശദമായ പരിശോധന വേണ്ടിവരും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കേരളത്തിൽ  യുഡിഎഫിന് വിജയം ഉറപ്പാണ് – രമേശ് ചെന്നിത്തല

പത്തനംതിട്ട: കേരളത്തിൽ  യുഡിഎഫിന് വിജയം ഉറപ്പാണെന്നും മുഖ്യമന്ത്രി വിറളിപിടിച്ചിരിക്കുകയാണെന്നും കെപിസിസി പ്രചരണ സമിതി അധ്യക്ഷൻ രമേശ് ചെന്നിത്തല. പത്തനംതിട്ടയിൽ നടന്ന കുടുംബ സംഗമത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കെതിരെയുള്ള ഭരണ വിരുദ്ധ വികാരം...

വേനൽക്കാലത്ത് അമീബിക്ക് മസ്തിഷ്‌ക ജ്വരത്തിനെതിരെ പ്രത്യേക ജാഗ്രത വേണം : ആരോഗ്യമന്ത്രി

തിരുവനന്തപുരം : വേനൽക്കാലമായതിനാൽ അമീബിക്ക് മസ്തിഷ്‌ക ജ്വരത്തിനെതിരെ (അമീബിക്ക് മെനിഞ്ചോഎൻസെഫലൈറ്റിസ്) പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വേനൽക്കാലത്ത് ജല സ്രോതസുകളിൽ വെള്ളത്തിന്റെ അളവ് കുറയുന്നത് കാരണം ചെളിയിലെ...
- Advertisment -

Most Popular

- Advertisement -