Sunday, November 22, 2026
No menu items!

subscribe-youtube-channel

HomeNewsഭക്തർക്ക് ഇഷ്ടാനുസരണം...

ഭക്തർക്ക് ഇഷ്ടാനുസരണം വിതരണം ചെയ്യാൻ അപ്പവും അരവണയും സ്റ്റോക്കുണ്ടെന്ന് എക്സിക്യൂട്ടീവ് ഓഫീസർ

ശബരിമല : മണ്ഡല മകരവിളക്ക് സീസൺ കഴിയുന്നതുവരെ ഭക്തർക്ക് ഇഷ്ടാനുസരണം വിതരണം ചെയ്യാനുള്ള അരവണയും അപ്പവും ഉൾപ്പെടെയുള്ള പ്രസാദങ്ങൾ കരുതിയിട്ടുണ്ടെന്ന് ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ ബി മുരാരി ബാബു വ്യക്തമാക്കി.

കഴിഞ്ഞ വർഷം മണ്ഡല സീസണിൽ അരവണ വിതരണത്തിന് നിയന്ത്രണം ഉണ്ടായിരുന്നു. ഇത്തവണ 40 ലക്ഷം കണ്ടയിനർ അരവണ കരുതാൻ സാധിച്ചു. സീസൺ കഴിയുന്നതുവരെ യാതൊരു നിയന്ത്രണവുമില്ലാതെ ഭക്തർ ആവശ്യപ്പെടുന്നതനുസരിച്ച് വിതരണം ചെയ്യാൻ സാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ദേവസ്വം ബോർഡും വിവിധ സർക്കാർ വകുപ്പുകളും തമ്മിൽ മികച്ച ഏകോപനമുണ്ടായി.ഇത്തവണത്തെ മുന്നൊരുക്കങ്ങളിൽ പ്രധാനം കഴിഞ്ഞ വർഷത്തെ വീഴ്ചകൾ മനസിലാക്കി അവ പരിഹരിക്കുക എന്നുള്ളതായിരുന്നു. കഴിഞ്ഞ സീസണിൽ നിന്ന് വ്യത്യസ്തമായി ഒരു ലക്ഷം പേർ വന്നിട്ടും സുഗമ ദർശനം സാധ്യമാകുന്നത് ദേവസ്വം ബോർഡും സർക്കാരും നടത്തിയ കൂട്ടായ പ്രവർത്തനഫലമായാണെന്നും എക്സിക്യൂട്ടീവ് ഓഫീസർ പറഞ്ഞു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ജിയോ ഐപിഒ : നിക്ഷേപകരുടെ ആവേശകരമായ പ്രതികരണം

കൊച്ചി: ജി​യോ പ്ലാ​റ്റ്ഫോം​സ് ലി​മി​റ്റ​ഡി​ന്‍റെ പ്രാ​ഥ​മി​ക ഓ​ഹ​രി വി​ൽ​പ​നയ്ക്കു (ഐ​പി​ഒ) നിക്ഷേപകരുടെ ആവേശകരമായ പ്രതികരണം. അപേക്ഷകൾ 20 ലക്ഷത്തോടടുത്ത ഐപിഒയിൽ ആദ്യത്തെ നാല് മണിക്കൂറിൽ 1.66 മടങ്ങ് സബ്‌സ്‌ക്രിപ്ഷനുണ്ടായി. റിലയൻസ് ജീവനക്കാർക്കായി മാറ്റിവെച്ച...

രക്ഷാപ്രവർത്തനം അവസാനഘട്ടത്തിൽ : മുഖ്യമന്ത്രി

തിരുവനന്തപുരം : വയനാട് മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിലെ ഉൾപൊട്ടലിൽ രക്ഷാപ്രവർത്തനം അവസാന ഘട്ടത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചാലിയാർ പുഴയിൽ ഇപ്പോൾ കണ്ടെടുത്ത ശരീരഭാഗങ്ങൾ തിരിച്ചറിയുക വലിയ പ്രയാസമാണ്.പ്രതീക്ഷ കൈവിടാതെ ജീവൻ രക്ഷിക്കാനുള്ള...
- Advertisment -

Most Popular

- Advertisement -