Saturday, October 31, 2026
No menu items!

subscribe-youtube-channel

HomeNewsരക്ഷാപ്രവർത്തനം അവസാനഘട്ടത്തിൽ...

രക്ഷാപ്രവർത്തനം അവസാനഘട്ടത്തിൽ : മുഖ്യമന്ത്രി

തിരുവനന്തപുരം : വയനാട് മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിലെ ഉൾപൊട്ടലിൽ രക്ഷാപ്രവർത്തനം അവസാന ഘട്ടത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചാലിയാർ പുഴയിൽ ഇപ്പോൾ കണ്ടെടുത്ത ശരീരഭാഗങ്ങൾ തിരിച്ചറിയുക വലിയ പ്രയാസമാണ്.പ്രതീക്ഷ കൈവിടാതെ ജീവൻ രക്ഷിക്കാനുള്ള ശ്രമമായിരുന്നു രക്ഷാപ്രവർത്തകർ നടത്തിയതെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

215 മൃതദേഹങ്ങളാണ് ആകെ കണ്ടെത്തിയിട്ടുള്ളത്. അതിൽ 87 സ്ത്രീകളും 98 പുരുഷന്മാരുമുണ്ട്.ദുരന്തത്തിൽ 30 കുട്ടികൾ മരിച്ചു. 148 മൃതദേഹം കൈമാറി. ഇനി 206 പേരെ കണ്ടെത്താനുണ്ട്‌.81 പേർ വിവിധ ആശുപത്രികളിലായി നിലവിൽ ചികിത്സയിലാണ്.93 ക്യാമ്പുകളിലായി 10,042 പേർ കഴിയുന്നുണ്ട്.

ദുരന്തത്തില്‍നിന്നു രക്ഷപ്പെട്ടവരെ മികച്ച രീതിയില്‍ പുനരധിവസിപ്പിക്കുന്നതിനാണ് മുന്‍ഗണനയെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൂടുതല്‍ സുരക്ഷിതമായ മറ്റൊരു സ്ഥലം കണ്ടെത്തി അവിടെ ടൗണ്‍ഷിപ്പ് നിര്‍മിക്കാനാണ് ലക്ഷ്യമിടുന്നത്. ദുരിതാശ്വാസ നിധി കൈകാര്യം ചെയ്യാൻ ധന സെക്രട്ടറിയുടെ കീഴിൽ പ്രത്യേക ഉദ്യോഗസ്ഥ സംവിധാനം ഒരുക്കും മുഖ്യമന്ത്രി അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബാൾട്ടിമോർ അപകടം: കാണാതായ ആറ് പേർക്കായുള്ള തെരച്ചിൽ അവസാനിപ്പിച്ചു

വാഷിങ്ടൺ:അമേരിക്കയിലെ ബാള്‍ട്ടിമോറില്‍ കപ്പലിടിച്ച് പാലം തകര്‍ന്ന സംഭവത്തില്‍ വെള്ളത്തില്‍ വീണ കാണാതായ ആറ് പേര്‍ക്കായുള്ള തിരച്ചില്‍  കോസ്റ്റ ഗാർഡ് അവസാനിപ്പിച്ചു .ആറുപേരും മരണപ്പെട്ടിരിക്കാനാണ് സാധ്യതയെന്നാണ് കോസ്റ്റ്ഗാർഡ് അറിയിച്ചത്. അപകടസമയത്ത് പാലത്തിലുണ്ടായിരുന്ന നിര്‍മ്മാണ തൊഴിലാളികളാണ്...

ചക്കുളത്തുകാവ് പൊങ്കാല : അവലോകന യോഗം നടന്നു

ചക്കുളത്തുകാവ് : ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ പൊങ്കാല അവലോകന യോഗം നടന്നു. മാനേജിംങ് ട്രസ്റ്റി മണിക്കുട്ടൻ നമ്പൂതിരിയുടെ അധ്യക്ഷതയിൽ കൂടിയ അവലോകന യോഗം തിരുവല്ല നഗരസഭ ചെയർപേഴ്സൺ അനു ജോർജ്ജ് ഉദ്ഘാടനം ചെയ്തു....
- Advertisment -

Most Popular

- Advertisement -