പത്തനംതിട്ട : ഇലന്തൂര്‍ സര്‍ക്കാര്‍ ആര്‍ട്സ് ആന്റ് സയന്‍സ് കോളജില്‍ 2026-27 അധ്യയന വര്‍ഷം കോമേഴ്‌സ് വിഷയത്തില്‍ ഗസ്റ്റ് അധ്യാപകന്റെ ഒഴിവുണ്ട്. യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ നെറ്റ്/എപി.എച്ച്.ഡി. ഇവരുടെ അഭാവത്തില്‍ 55 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദാനന്തര ബിരുദം ഉള്ളവരെയും പരിഗണിക്കും.
കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ രജിസ്‌ട്രേഷന്‍ നമ്പര്‍, ജനനത്തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, അപേക്ഷ ഫോം സഹിതം ഒക്ടോബര്‍ ഒമ്പത് രാവിലെ 11 ന് കോളജില്‍ അഭിമുഖത്തിന് ഹാജരാകണം. വെബ്‌സൈറ്റ്. www.gcelanthoor.ac.in .





