Monday, September 14, 2026
No menu items!

subscribe-youtube-channel

HomeNewsമഴക്കെടുതി പ്രവര്‍ത്തനം...

മഴക്കെടുതി പ്രവര്‍ത്തനം ഏകോപിപ്പിച്ച് മന്ത്രി പി സി വിഷ്ണുനാഥ്

പത്തനംതിട്ട: ജില്ലയിലെ മഴക്കെടുതി പ്രവര്‍ത്തനം ഏകോപിപ്പിച്ച് സാസ്‌കാരിക, ടൂറിസം വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ്. ദുരിതാശ്വാസ ക്യാമ്പുകളില്‍ താമസിക്കുന്നവരുടെ സുരക്ഷിതത്വം മന്ത്രിയുടെ നേതൃത്വത്തില്‍ വിലയിരുത്തി. ജില്ല മെഡിക്കല്‍ ഓഫീസറും അതാത് മെഡിക്കല്‍ ഓഫീസര്‍മാരും ദുരിതാശ്വാസ ക്യാമ്പുകളിലെ ആരോഗ്യ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നു.

എലിപ്പനി പ്രതിരോധ മരുന്നായ ഡോക്സിസൈക്ലിന്‍, ഒസള്‍ട്ടാമിവര്‍, ഒ.ആര്‍.എസ്, ജീവിത ശൈലീരോഗികള്‍ക്കുള്ള മരുന്നുകള്‍ എന്നിവ എല്ലാ ക്യാമ്പിലും ഉറപ്പാക്കി. ദുരിതാശ്വാസ ക്യാമ്പുകളില്‍ പകര്‍ച്ച വ്യാധികള്‍ പകരാതിരിക്കാനുള്ള മുന്‍കരുതല്‍, ക്യാമ്പുകളില്‍ ഉപയോഗിക്കുന്ന കുടിവെള്ളം, ഭക്ഷണം, ശുചിത്വം എന്നിവ വിലയിരുത്തി. ക്യാമ്പുകളിലെയും പരിസര പ്രദേശങ്ങളിലെയും കുടിവെള്ള സ്രോതസ്സുകള്‍ ക്ലോറിനേഷന്‍ ചെയ്യാനുള്ള പ്രവര്‍ത്തനം ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുന്നതായി മന്ത്രി അറിയിച്ചു.

മഴ ശക്തമാകുന്ന സാഹചര്യത്തില്‍ താലൂക്കുകളിലെ നിലവിലെ സ്ഥിതി യോഗം ചേര്‍ന്ന് വിലയിരുത്തി. പ്രളയബാധിത പ്രദേശങ്ങളില്‍ ആവശ്യമായ മുന്‍കരുതല്‍ നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി. താലൂക്കുകളില്‍  ആവശ്യമായ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കും. ഭക്ഷ്യധാന്യം, എല്‍പിജി എന്നിവ ക്യാമ്പുകളില്‍ ഉറപ്പാക്കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചു. ബന്ധപ്പെട്ട എല്ലാ വകുപ്പുകളും ദുരന്തസാഹചര്യം വിലയിരുത്തി ആവശ്യമായ മുന്‍കരുതല്‍ നടപടി സ്വീകരിക്കാന്‍ നിര്‍ദേശിച്ചു. റവന്യു, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, മറ്റു ബന്ധപ്പെട്ട വകുപ്പുകള്‍ എന്നിവയുടെ ഏകോപനത്തോടെ ജില്ലയിലെ ദുരന്ത നിവാരണ പ്രവര്‍ത്തനം കാര്യക്ഷമമായി നടത്തും. നദീതീരങ്ങളില്‍ താമസിക്കുന്നവരെ ദുരന്തസാധ്യത വിലയിരുത്തി ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി പാര്‍പ്പിക്കും.

ഇതിനായി ആവശ്യമായ പ്രചാരണം നല്‍കും. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുണ്ടെന്ന് കണ്ടെത്തിയ പ്രദേശങ്ങളില്‍ അടിയന്തര ക്യാമ്പുകള്‍ സജ്ജമാക്കി ജനങ്ങളെ മുന്‍കരുതലിന്റെ ഭാഗമായി മാറ്റി പാര്‍പ്പിക്കുന്നതിനുള്ള നടപടി ബന്ധപ്പെട്ട പഞ്ചായത്ത് സെക്രട്ടറിമാരും വില്ലേജ് ഓഫീസര്‍മാരും സ്വീകരിക്കും. ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ച് മന്ത്രി സ്ഥിതിഗതി വിലയിരുത്തി.

ജില്ലയില്‍ 95 ദുരിതാശ്വാസ ക്യാമ്പുകളിലായി 1076 കുടുംബങ്ങളിലെ 3568 പേര്‍ നിലവിലുണ്ട്. തിരുവല്ല താലൂക്കിലാണ് ഏറ്റവും കൂടുതല്‍ ക്യാമ്പുകള്‍, 47 എണ്ണം. കോഴഞ്ചേരി 18, കോന്നി അഞ്ച്, റാന്നി ഒമ്പത്, മല്ലപ്പള്ളി 16 എന്നിങ്ങനെയാണ് മറ്റു താലൂക്കുകളിലെ കണക്ക്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ദുരിതബാധിതര്‍ക്കൊപ്പം കൈകോര്‍ക്കാം: ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ

തിരുവല്ല: സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ അതിശക്തമായ ഉരുള്‍പൊട്ടലും പ്രളയവും മൂലം പ്രയാസമനുഭവിക്കുന്ന എല്ലാവരെയും പ്രാര്‍ത്ഥനയില്‍ ഓര്‍ക്കുകയും  അവരുടെ വേദനയില്‍ പങ്കുചേരുന്നതായി ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ. ഈ സാഹചര്യത്തില്‍ എല്ലാവരും തങ്ങളാല്‍ കഴിയുന്ന വിധത്തില്‍...

ജില്ലാ യോഗാസന ചാമ്പ്യൻഷിപ്പ് ഓഗസ്റ്റ് 17 ന്

പത്തനംതിട്ട : ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ, കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയം ,ആയുഷ് മന്ത്രാലയം ,സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ ,ഖേലോ ഇന്ത്യ എന്നിവയുടെ അംഗീകാരമുള്ള യോഗസന ഭാരതിൻ്റെയും യോഗാസന സ്പോർട്സ് അസോസിയേഷൻ ഓഫ് കേരളയുടെയും...
- Advertisment -

Most Popular

- Advertisement -