Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsവനിതാ കമ്മീഷൻ...

വനിതാ കമ്മീഷൻ അദാലത്ത് 17 പരാതി പരിഹരിച്ചു

പത്തനംതിട്ട: കേരള വനിതാ കമ്മീഷൻ സംഘടിപ്പിച്ച പത്തനംതിട്ട ജില്ലാതല അദാലത്തിൽ 17 കേസുകൾക്ക് പരിഹാരമായി. ആകെ പരിഗണിച്ച് 72 കേസുകളിൽ ഏഴെണ്ണം പോലീസ് റിപ്പോർട്ടിനായി അയച്ചു. രണ്ടെണ്ണം ജാഗ്രത സമിതിക്കും മൂന്നെണ്ണം ജില്ലാ നിയമസഹായ അതോറിറ്റിയുടെ പരിഗണനയ്ക്കും അയച്ചു. മറ്റ് പരാതികൾ അടുത്ത മാസം നടക്കുന്ന അദാലത്തിൻ്റെ പരിഗണയ്ക്കായി മാറ്റിവച്ചു.

തിരുവല്ല മാമൻ മത്തായി നഗർ ഹാളിൽ നടന്ന അദാലത്തിന് വനിതാ കമ്മീഷൻ അംഗം അഡ്വ. എലിസബത്ത് മാമൻ മത്തായി നേതൃത്വം നൽകി. അഡ്വ. സബീന, അഡ്വ. സീമ, കൗൺസിലർമാർ, ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചെങ്ങന്നൂർ താലൂക്കിൽ 30 -ന് പ്രാദേശിക അവധി

ചെങ്ങന്നൂർ : ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിലെ ആറാട്ട് ദിവസമായ ജനുവരി 30-ന്  താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, സർക്കാർ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല. 

പൊയ്കയിൽ ശ്രീകുമാര ഗുരുദേവൻ്റെ 86-മത്‌ ദേഹവിയോഗ വാർഷികദിനാചരണം ഇന്ന്  സമാപിക്കും

തിരുവല്ല: പ്രത്യക്ഷ രക്ഷാ ദൈവ സഭ ( പി.ആർ.ഡി.എസ്സ് ) സ്ഥാപകൻ പൊയ്കയിൽ ശ്രീകുമാരഗുരുദേവൻ്റെ 86-മത് ദേഹവിയോഗ വാർഷികദിനാചരണം ഇന്ന്  സമാപിക്കും. സഭാ ആസ്ഥാനമായ ഇരവിപേരൂർ ശ്രീകുമാർ നഗറിലും, ശാഖകളിലുമായി  13 ദിവസമായി...
- Advertisment -

Most Popular

- Advertisement -