Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsസെൽഫിയെടുക്കുന്നതിനിടെ കനാലിൽ...

സെൽഫിയെടുക്കുന്നതിനിടെ കനാലിൽ വീണ ഐഫോൺ ഫയർഫോഴ്‌സ് മുങ്ങിയെടുത്ത് ഉടമക്ക് നൽകി

തൃശൂർ: സെൽഫിയെടുക്കുന്നതിനിടെ കനാലിൽ വീണ ഒന്നേകാൽ ലക്ഷം രൂപയുടെ ഐഫോൺ മുങ്ങിയെടുത്ത് ഉടമക്ക് നൽകി ഫയർഫോഴ്‌സ്. ചേർപ്പ് സ്വദേശി ഇ പി കൃഷ്ണയുടെ പുതിയ മൊബൈൽ ഫോണാണ് അബദ്ധത്തിൽ ഇറിഗേഷൻ കനാലിൽ വീണത്.

മനക്കൊടി പുള്ള് ടൂറിസം പ്രദേശത്ത് വച്ചായിരുന്നു സംഭവം.  25000 രൂപ വില വരുന്ന ഐഫോൺ ശനിയാഴ്‌ച്ചയാണ് കൃഷ്ണ വാങ്ങിയത്. ഇതിന്റെ പിറ്റേദിവസമാണ് ഫോൺ കനാലിൽ വീണത്.

തുടർന്ന് തൃശൂർ ഡിവിഷനിൽ നിന്നെത്തിയ ഫയർഫോഴ്‌സ് സംഘം ഓക്സിജൻ സിലണ്ടർ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് നടത്തിയ രണ്ട് മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിലാണ് ഐഫോൺ കണ്ടെത്തിയത്. ഫയർഫോഴ്സ് ഉദ്യോഗസ്ഥരായ എ എസ് അനിൽജിത്ത്, പി കെ പ്രജീഷ്, ഷാജൻ എന്നിവരുടെ നേതൃത്വത്തിലാണ് തെരച്ചിൽ നടന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മഴക്കെടുതി: കർഷകർക്ക് എല്ലാ സഹായവും ഉറപ്പാക്കും- മന്ത്രി ടി സിദ്ദിഖ്

പത്തനംതിട്ട: മഴക്കെടുതിയിൽ വിളകൾ നശിച്ച കർഷകർക്ക് എല്ലാ സഹായവും ഉറപ്പാക്കുമെന്ന്  കൃഷിവകുപ്പ് മന്ത്രി ടി സിദ്ദിഖ്. പത്തനംതിട്ട ജില്ലയിലെ മഴക്കെടുതി പ്രദേശങ്ങൾ സന്ദർശിച്ച ശേഷം കലക്ടറേറ്റ് ഗവി കോൺഫറൻസ് ഹാളിൽ ചേർന്ന അവലോകന...

ഹിന്ദു നേതൃസമ്മേളനം എറണാകുളത്ത്

കൊച്ചി: ഹിന്ദുഐക്യവേദിയുടെ ആഭിമുഖ്യത്തിൽ ഹിന്ദു നേതൃസമ്മേളനം ഇന്ന് എറണാകുളത്ത് നടക്കും. രാവിലെ 10 ന് എറണാകുളം പുല്ലേപ്പടി റോഡിലുള്ള ബിഎംഎസ് അന്താരാഷ്‌ട്ര തൊഴിലാളി പഠന കേന്ദ്രം ഹാളില്‍ ചേരുന്ന സമ്മേളനം ജുന അഖാഡ...
- Advertisment -

Most Popular

- Advertisement -