Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsഓണക്കാലത്ത് സപ്ലൈകോ...

ഓണക്കാലത്ത് സപ്ലൈകോ വില്പന ശാലകളിൽ 123.56 കോടി രൂപയുടെ വിറ്റുവരവ്

തിരുവനന്തപുരം : ഓണക്കാലത്ത് (സെപ്റ്റംബർ ഒന്നു മുതൽ സെപ്റ്റംബർ 14 ഉത്രാട ദിവസം വരെ) സപ്ലൈകോ വില്പനശാലകളിൽ 123.56 കോടി രൂപയുടെ വിറ്റു വരവ്. ഇതിൽ 66.83 കോടി രൂപ സബ്‌സിഡി ഇനങ്ങളുടെ വിറ്റുവരവിലൂടെ നേടിയതാണ്. സബ്‌സിഡിയിതര ഇനങ്ങളുടെ വിറ്റുവരവിൽ ലഭിച്ചത് 56.73 കോടി രൂപയാണ്. സപ്ലൈകോ പെട്രോൾ ബങ്കുകളിലെയും എൽപിജി ഔട്ട്‌ലെറ്റുകളിലെയും വിറ്റുവരവ് ഉൾപ്പെടാതെയുള്ള കണക്കാണിത്.

സെപ്റ്റംബർ മാസത്തിൽ 26.24 ലക്ഷം പേർ അവശ്യസാധനങ്ങൾ വാങ്ങുന്നതിനായി സപ്ലൈകോ വില്പനശാലകളെ ആശ്രയിച്ചു.സപ്ലൈകോ 14 ജില്ലാ ഫെയറുകളിൽ നിന്നും മാത്രം 4.03 കോടി രൂപയുടെ വിറ്റുവരവാണ് ഉണ്ടായത്. ജില്ലാ ഫെയറുകളിൽ ഏറ്റവും കൂടുതൽ വില്പന നടന്നത് തിരുവനന്തപുരത്താണ് ,68.01 ലക്ഷം രൂപ.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരി, യുവതി പ്രവേശനം അനുവദിക്കരുത് : സുപ്രീം കോടതിയിൽ കേന്ദ്രം

ന്യൂഡൽഹി : ശബരിമലയിൽ യുവതി പ്രവേശനം അനുവദിക്കുന്നതിനെ ശക്തമായി എതിർത്ത് കേന്ദ്രം സുപ്രീംകോടതിയിൽ .ശബരിമല അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയാണ്.നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ആചാരത്തിന്റെ അടിസ്ഥാനത്തിലാണ് യുവതി പ്രവേശന വിലക്ക്.യുവതി പ്രവേശനം അനുവദിച്ചാൽ ആരാധന സ്വഭാവം...

കുടുംബശ്രീ ഭക്ഷ്യമേളയ്ക്ക് തിരുവല്ലയിൽ തുടക്കം

തിരുവല്ല: കുടുംബശ്രീ ജില്ലാമിഷന്റെയും നബാർഡിന്റെയും നേതൃത്തിൽ  തിരുവല്ല നഗരസഭാ പ്രൈവറ്റ് ബസ് സ്റ്റാൻഡ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച കഫേ കുടുംബശ്രീ ഭക്ഷ്യമേള  'വടക്കിനി '  അഡ്വ. മാത്യു ടി. തോമസ് എം എൽ എ ...
- Advertisment -

Most Popular

- Advertisement -