Tuesday, September 8, 2026
No menu items!

subscribe-youtube-channel

HomeNewsKottayamപരിശുദ്ധ പൗലോസ്...

പരിശുദ്ധ പൗലോസ് ദ്വിതീയൻ ബാവായുടെ 5ാം ഓർമ്മപ്പെരുന്നാൾ ജൂലൈ 5 മുതൽ 

കോട്ടയം: പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായിരുന്ന പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ അഞ്ചാമത് ഓർമ്മപ്പെരുന്നാൾ ജൂലൈ 5ന് കൊടിയേറും. ബാവാ കബറടങ്ങിയിരിക്കുന്ന ദേവലോകം കാതോലിക്കേറ്റ് അരമനയിൽ ഞായർ രാവിലെ 7.30ന് ഡോ.ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്താ വിശുദ്ധ കുർബാനയർപ്പിക്കും. തുടർന്ന് ഓർമ്മപ്പെരുന്നാൾ കൊടിയേറ്റ്.

ഉച്ചയ്ക്ക് 2.30ന് സെന്റ് ഡയനീഷ്യസ് ഓർത്തഡോക്സ് ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ നിത്യസ്മൃതി – പരിശുദ്ധ പൗലോസ് ദ്വിതീയൻ ബാവാ അനുസ്മരണ സമ്മേളനം മലങ്കരസഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും.

ഡോ.ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ആറൻമുള എംഎൽഎ അഡ്വ അബിൻ വർക്കി കോടിയാട്ട് മുഖ്യപ്രഭാഷണവും മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ ബിജു ഉമ്മൻ അനുസ്മരണ പ്രഭാഷണവും നടത്തും. വൈ​ദിക ട്രസ്റ്റി ഫാ.ഡോ.തോമസ് വർ​ഗീസ് അമയിൽ, അൽമായ ട്രസ്റ്റി റോണി വർ​ഗീസ് ഏബ്രഹാം, ഫാ.ബിജു റ്റി മാത്യു, ഷിബു ഏബ്രഹാം, അഡ്വ ഉമ്മൻ ജോൺ, ബോബിൻ മാർക്കോസ് എന്നിവർ പ്രസം​ഗിക്കും.

ജൂലൈ 6 തിങ്കൾ മുതൽ ശനി വരെ എല്ലാദിവസവും രാവിലെ 7ന് വിശുദ്ധ കുർബാന.   12-ന് രാവിലെ 7.30ന് വിശുദ്ധ കുർബാന റവ.ജോൺസൺ കല്ലിട്ടതിൽ കോർ എപ്പിസ്ക്കോപ്പാ. വൈകീട്ട് 5.30ന് പരിശുദ്ധ പൗലോസ് ദ്വിതീയൻ ബാവായുടെ ജൻമനാടായ കുന്നംകുളത്ത് നിന്നും സഭയുടെ വിവിധ ഭദ്രാസനങ്ങളിൽ നിന്നും എത്തിച്ചേരുന്ന തീർത്ഥാടർക്ക് സ്വീകരണം.  7 – ന് അനുസ്മരണ സമ്മേളനം, 7.30ന് പ്രദക്ഷിണം, 8.30ന് ശ്ലൈഹിക വാഴ്വ്, ആശീർവാദം, നേർച്ചവിളമ്പ്.

13-ന് രാവിലെ 7.30ന് വിശുദ്ധ മൂന്നിൻമേൽ കുർബാന. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ മുഖ്യകാർമ്മികത്വത്തിലും ഡോ.യൂഹാനോൻ മാർ ​ദീയസ്ക്കോറോസ്, ഡോ.​ഗീവർ​ഗീസ് മാർ യൂലിയോസ് എന്നീ മെത്രാപ്പോലീത്താമാരുടെ സഹകാർമ്മികത്വത്തിലും നടക്കും.

തുടർന്ന് അനുസ്മരണ പ്രസം​ഗം, കബറിങ്കൽ ധൂപപ്രാർത്ഥന, പ്രദക്ഷിണം, ആശീർവാദം, നേർച്ചവിളമ്പ് എന്നിവയോടെ ഓർമ്മപ്പെരുന്നാൾ സമാപിക്കുമെന്ന് ദേവലോകം അരമന മാനേജർ ഫാ.യാക്കോബ് റമ്പാൻ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തൃശൂരിൽ ചികിത്സ കിട്ടാതെ ഒരു വയസുകാരൻ മരിച്ചതായി പരാതി

തൃശൂർ : തൃശൂരിൽ ചികിത്സ കിട്ടാതെ ഒരു വയസുകാരൻ മരിച്ചതായി പരാതി.പനിയെ തുടർന്ന് കുട്ടിയെ ഒല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. വൈകുന്നേരം 4.30 മുതൽ ഒൻപത് മണി വരെ യാതൊരു മരുന്നും കുട്ടിക്ക്...

ആറന്മുള വള്ളസദ്യ സെപ്തംബർ 16 ന് അവസാനിക്കും

പത്തനംതിട്ട: ഈ വർഷത്തെ ആറന്മുള വള്ളസദ്യ ബുക്കിങ് പത്താം തീയതി അവസാനിപ്പിക്കുന്നു. അടുത്ത മൂന്ന് ദിവസം കൂടി വള്ളസദ്യ ബുക്കിങ് നടത്തുന്നതിന് അവസരം ഉണ്ട്. സെപ്റ്റംബർ 16 വരെ ആണ് വള്ളസദ്യ നടക്കുന്നത്....
- Advertisment -

Most Popular

- Advertisement -