Tuesday, October 27, 2026
No menu items!

subscribe-youtube-channel

HomeBengaluruആർട്ട് ഓഫ്...

ആർട്ട് ഓഫ് ലിവിങ് ഫൗണ്ടേഷന്റെ  ജാപ്പനീസ് ഭാഷാ അക്കാദമി പ്രവർത്തനം ആരംഭിച്ചു

ബെംഗളൂരു : ആർട്ട് ഓഫ് ലിവിങ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലുള്ള ജാപ്പനീസ് ഭാഷാ അക്കാദമിയുടെ പ്രവർത്തനം ആരംഭിച്ചു. ബെംഗളൂരു ആശ്രമത്തിൽ ഗുരുദേവ് ശ്രീ ശ്രീ രവിശങ്കറും മുൻ രാഷ്‌ട്രപതി രാംനാഥ് കോവിന്ദും ചേർന്ന് അക്കാദമിയുടെ ഉദ്‌ഘാടനം നിർവ്വഹിച്ചത്. ഇന്ത്യ- ജപ്പാൻ ബന്ധം ശക്തിപ്പെടുത്തുക, ഇരുരാജ്യങ്ങളിലും ആർട്ട് ഓഫ് ലിവിങ്ങിന്റെ സാന്നിധ്യം ശക്തമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് അക്കാദമിക്കുള്ളത്.

ഭാഷാ പഠനത്തോടൊപ്പം ഇന്ത്യൻ യുവാക്കൾക്ക് തൊഴിലവസരങ്ങൾ ഒരുക്കാനും അക്കാദമിക്ക് സാധിക്കും. ഇന്ത്യൻ യുവാക്കൾക്ക് ഭാഷാ പരിശീലനവും തൊഴിൽ അവസരങ്ങളും ഒരുക്കുന്നതിന് സ​​ഹായകമാണിത്. ജപ്പാൻ കമ്പനികളുമായി സഹകരിച്ച് ഇന്ത്യൻ യുവാക്കൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ഉറപ്പാക്കും. അന്താരാഷ്‌ട്ര തൊഴിൽ സാഹചര്യങ്ങളിൽ മികച്ച പ്രകടനം നടത്താൻ ഇന്ത്യൻ യുവാക്കളെ പ്രാപ്‌തരാക്കുകയും അവർക്ക് ആത്മവിശ്വാസം നൽകാനും അക്കാദമി വിവിധ പദ്ധതികൾ നടപ്പിലാക്കും.

ഇതിനായി മൂല്യാധിഷ്ഠിതമായ പരിശീലന കോഴ്സുകൾ അക്കാദമി ആരംഭിക്കും. മികച്ച ഭാഷാപഠനവും ഉച്ചാരണ ശുദ്ധിയും ഉറപ്പാക്കാൻ ജപ്പാനിൽ നിന്നുള്ള അദ്ധ്യാപകരും ക്ലാസുകൾ കൈകാര്യം ചെയ്യും. ഓൺലൈനായും ഓഫ്‌ലൈനായും ക്ലാസുകൾ നടക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മഹാത്മാഗാന്ധി സർവകലാശാല തിങ്കളാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു

കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല തിങ്കളാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. സർവകലാശാലയ്ക്ക് കീഴിലുള്ള വിവിധ കോളേജുകളിൽ നടക്കാനിരുന്ന മുഴുവൻ തിയറി, പ്രാക്ടിക്കൽ പരീക്ഷകൾക്കും ഈ തീരുമാനം ബാധകമായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ...

നോര്‍ക്ക റൂട്ട്സ് -പ്രവാസി ബിസിനസ് കണക്ട്  ജനുവരിയില്‍  

ചെങ്ങന്നൂർ: ആലപ്പുഴ ജില്ലയിലെ പ്രവാസികള്‍ക്കും പ്രവാസിസംരംഭകര്‍ക്കുമായി നോര്‍ക്ക ബിസ്സിനസ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ (എന്‍.ബി.എഫ്.സി) ആഭിമുഖ്യത്തില്‍ 2026 ജനുവരിയില്‍ ചെങ്ങന്നൂരില്‍ ‘നോര്‍ക്ക-പ്രവാസി ബിസിനസ് കണക്ട്' സംഘടിപ്പിക്കുന്നു. സൗജന്യമായി  സംഘടിപ്പിക്കുന്ന ബിസിനസ് കണക്റ്റില്‍ പങ്കെടുക്കാന്‍ താൽപര്യമുള്ളവർ  ജനുവരി...
- Advertisment -

Most Popular

- Advertisement -