Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല അയ്യപ്പ...

ശബരിമല അയ്യപ്പ ചിത്രം മുദ്രണം ചെയ്ത സ്വർണ്ണ ലോക്കറ്റുകൾ വിതരണം തുടങ്ങി

ശബരിമല: ശബരിമല ശ്രീകോവിലിൽ പൂജിച്ച അയ്യപ്പ ചിത്രം മുദ്രണം ചെയ്ത സ്വർണ്ണ ലോക്കറ്റുകളുടെ വിതരണോത്ഘാടനം മന്ത്രി വി.എൻ. വാസവൻ നിർവ്വഹിച്ചു . ആന്ധ്രപ്രദേശ് സ്വദേശി കൊബാഗെപ്പു മണിരത്നം ആണ് ആദ്യ ലോക്കറ്റ് ഏറ്റുവാങ്ങിയത്.

തുടർന്ന് തന്ത്രി കണ്ടരര് രാജീവര്, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, അംഗം അഡ്വ. എ. അജികുമാർ എന്നിവർ ഭക്തർക്ക് ലോക്കറ്റുകൾ വിതരണം ചെയ്തു. ഓൺലൈനിലൂടെ ആദ്യം ബുക്ക് ചെയ്ത ഭക്തരിൽ നിന്നും തെരെഞ്ഞെടുത്തവർക്കാണ് വിഷു പുലരിയിൽ ലോക്കറ്റ് കൈമാറിയത്.

രണ്ട് ഗ്രാം, നാല് ഗ്രാം, 8 ഗ്രാം എന്നിങ്ങനെ വ്യത്യസ്ത തൂക്കത്തിലുള്ള സ്വർണ്ണ ലോക്കറ്റുകളാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭക്തർക്കായി ഒരുക്കിയിരിക്കുന്നത്. രണ്ട് ഗ്രാം സ്വർണത്തിലുള്ള ലോക്കറ്റിന് 19,300/- രൂപയും നാല് ഗ്രാം സ്വർണ ലോക്കറ്റിന് 38,600/- രൂപയും, 8 ഗ്രാം തൂക്കമുള്ള സ്വർണ്ണ ലോക്കറ്റ് 77,200/- രൂപയുമാണ് നിരക്ക്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പിസിഐ ദേശീയ സമിതിക്ക് നവനേതൃത്വം : പ്രസിഡൻ്റായി പാസ്റ്റർ ജെ.ജോസഫ്, ജനറൽ സെക്രട്ടറി ജോജി ഐപ് മാത്യൂസ്

തിരുവല്ല : ഭാരതത്തിലെ പെന്തക്കോസ്ത് ഐക്യ പ്രവർത്തനങ്ങളുടെ പൊതുവേദിയായ പെന്തക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ ദേശീയ പ്രസിഡൻ്റായി പാസ്റ്റർ ജെ.ജോസഫും ജനറൽ സെക്രട്ടറിയായി ജോജി ഐപ് മാത്യൂസും തിരഞ്ഞെടുക്കപ്പെട്ടു. ജിനു വർഗീസ് പത്തനാപുരം...

വന്യമൃഗങ്ങൾക്ക് ശല്യമാകുമെന്ന് വനംവകുപ്പ് : ശബരിമലയിൽ വെടിവഴിപാട് ലേലത്തിൽ നിന്ന് ഒഴിവാക്കി

ശബരിമല : ശബരിമല സന്നിധാനത്തെ വെടിവഴിപാട് ലേലത്തിൽ നിന്ന് ഒഴിവാക്കി ദേവസ്വം ബോർഡ്.ശബരിമല പെരിയാർ കടുവാ സങ്കേതത്തിനുള്ളിലായതിനാൽ സ്ഥിരമായി ഉണ്ടാകുന്ന വെടിയൊച്ച വന്യമൃഗങ്ങൾക്ക് ശല്യമാകുമെന്ന വനം വകുപ്പിന്റെ എതിർപ്പാണ് തീരുമാനത്തിന് പിന്നിൽ. 500 കിലോ...
- Advertisment -

Most Popular

- Advertisement -