Wednesday, November 4, 2026
No menu items!

subscribe-youtube-channel

HomeNewsസമൂഹത്തിൽ സ്നേഹ...

സമൂഹത്തിൽ സ്നേഹ സംസ്ക്കാരം വളരണം – ഡോ. ഗീവറുഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത

തിരുവല്ല : ക്രിസ്തു ദർശനത്തിലൂടെ ലോകത്തിന് പ്രകാശം പരത്തിയ സർ ജോർജ് വില്യംസിൻ്റെ സ്മരണ എക്കാലത്തും നിലനില്ക്കുമെന്നും,യുവജനങ്ങളെ നാശത്തിലേക്ക് നയിക്കുന്ന ലഹരിയുടെ പിടിയിൽ നിന്ന് സമൂഹത്തെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ഗൗരവമായി ഏറ്റെടുക്കണമെന്നും സമൂഹത്തിൽ അവഗണിക്കപ്പെട്ടവരേയും തള്ളപ്പെട്ടവരേയും കരുതി ചേർത്ത് നിർത്തുന്ന സ്നേഹത്തിൻ്റെ സംസ്ക്കാരം വളരണമെന്നും നാഷണൽ കൗൺസിൽ ഓഫ് ചർച്ചസ് ഇൻ ഇന്ത്യ  പ്രസിഡൻ്റ് ഡോ. ഗീവറുഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്താ പറഞ്ഞു.

വൈ.എം.സി.എ സബ് – റീജണിൻ്റെ ആഭിമുഖ്യത്തിൽ വൈ.എം.സി.എ സ്ഥാപകൻ സർ ജോർജ് വില്യംസിൻ്റെ ജന്മദിന സംഗമം അഭയ ഭവനിൽ ഉദ്ഘാടനം നിർവ്വഹിക്കയായിരുന്നു അദ്ദേഹം. സബ് – റീജൺ  ചെയർമാൻ ജോജി പി. തോമസ് അദ്ധ്യക്ഷത വഹിച്ചു. മുൻ റീജണൽ വൈസ് ചെയർമാൻ അഡ്വ. ജോസഫ് നെല്ലാനിക്കൻ മുഖ്യപ്രഭാഷണം നടത്തി.

സബ് റീജൺ ജനറൽ കൺവീനർ സുനിൽ മറ്റത്ത്, സബ് – റീജൺ മുൻ ചെയർമാന്മാരായ വർഗീസ് ടി. മങ്ങാട്, പ്രെഫ. ഫിലിപ്പ് എൻ. തോമസ്, അഡ്വ. എം.ബി നൈനാൻ, ലിനോജ് ചാക്കോ, അഭയ ഭവൻ പ്രസിഡൻ്റ് എൻ.ജെ ജോസഫ്, സെക്രട്ടറി ടി.സി ജേക്കബ്, സബ് – റീജൺ ഭാരവാഹികളായ അഡ്വ. നിതിൻ വർക്കി ഏബ്രഹാം, സജി മാമ്പ്രക്കുഴി, കുര്യൻ ചെറിയാൻ, ഉമ്മൻ വർഗീസ്, ശാന്താ ജോർജ് എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അർധരാത്രിക്കു ശേഷം ഓൺലൈൻ ഗെയിം വേണ്ട : മദ്രാസ് ഹൈക്കോടതി

ചെന്നൈ : അർധരാത്രിക്കു ശേഷം ഓൺലൈൻ ഗെയിം നിരോധിച്ച തമിഴ്‌നാട് സര്‍ക്കാരിന്റെ നിയമം ശരിവെച്ച് മദ്രാസ് ഹൈക്കോടതി.രാത്രി 12 നും പുലര്‍ച്ചെ അഞ്ചിനും ഇടയില്‍ ലോഗിന്‍ പാടില്ലെന്ന നിബന്ധനയും രാത്രികാലങ്ങളിലെ പണം വെച്ചുള്ള...

സേവ് ബോക്സ് ആപ്പ് തട്ടിപ്പ് കേസ് : നടൻ ജയസൂര്യയുടെ 39 ലക്ഷത്തിൻ്റെ സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി

കൊച്ചി : സേവ് ബോക്സ് ആപ്പ് തട്ടിപ്പ് കേസിൽ നടൻ ജയസൂര്യയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി. 39 ലക്ഷത്തിൻ്റെ സ്വത്താണ് ഇഡി കണ്ടുകെട്ടിയത്. സ്ഥാപനത്തിന്റെ ബ്രാൻഡ് അംബാസിഡറായിരുന്നു ജയസൂര്യ. കമ്പനിയിൽ നിന്ന് ഒരു...
- Advertisment -

Most Popular

- Advertisement -