Friday, October 23, 2026
No menu items!

subscribe-youtube-channel

HomeNewsയുവാവിനെയും പിതാവിനെയും...

യുവാവിനെയും പിതാവിനെയും വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയില്‍

പത്തനംതിട്ട: അയല്‍വാസികളായ യുവാവിനെയും പിതാവിനെയും വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയില്‍. പത്തനംതിട്ട വള്ളിക്കോട് പെരുമ്പിളത്തേറ്റ് പുത്തൻവീട്ടില്‍ ശ്രീജേഷ് ശശിധരൻ (47) ആണ് പത്തനംതിട്ട പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് 6 മണിയോടെയായിരുന്നുകേസിന് ആസ്പദമായ സംഭവം.

അയല്‍വാസിയായ യുവാവിന്റെ വീടിനു മുന്നിലെത്തി ശ്രീജേഷ് കൊലവിളി നടത്തിയതാണ് പ്രശ്നങ്ങളുടെ തുടക്കം. തുടർന്നുണ്ടായ തർക്കത്തിനൊടുവിലാണ് ഇയാള്‍ കയ്യില്‍ കരുതിയിരുന്ന മൂർച്ചയുള്ള മാരകായുധം ഉപയോഗിച്ച് യുവാവിനെയും ഒപ്പം ഉണ്ടായിരുന്ന പിതാവിനെയും മാരകമായി ആക്രമിച്ചത്. തലയ്ക്ക് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചു. ആക്രമണശേഷം പ്രതി ഒളിവില്‍ പോയി.

തുടർന്ന് പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പത്തനംതിട്ട സർക്കിള്‍ ഇൻസ്പെക്ടർ അരുണ്‍ ജി, എസ് ഐ  (എസ് എച്ച് ഒ) അനീഷ് എബ്രഹാം, എസ് ഐ രഞ്ജിത്,  സി പി ഒ മാരായ അനീഷ്, മിഥുൻ എന്നിവർ അടങ്ങിയ അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.  കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരുവല്ല വെൽഫെയർ സൊസൈറ്റിയുടെ ഓണോത്സവം 2024

തിരുവല്ല : തിരുവല്ല വെൽഫെയർ സൊസൈറ്റിയുടെ ഓണാഘോഷപരിപാടികൾ സെപ്റ്റംബർ 10 ന് രാവിലെ  11.30 ന് തിരുവല്ല ബിലീവേഴ്സ് യൂത്ത് സെൻ്ററിൽ വെച്ച് നടക്കും. കേരള നിയമസഭാ ചീഫ് വിപ്പ് ഡോ. എൻ....

സമഗ്രവോട്ടര്‍ പട്ടിക പരിഷ്‌കരണം നുഴഞ്ഞുകയറ്റക്കാരെ തുടച്ചുനീക്കാൻ: പ്രധാനമന്ത്രി

ന്യൂഡൽഹി :  സമഗ്രവോട്ടര്‍ പട്ടിക പരിഷ്‌കരണം നുഴഞ്ഞുകയറ്റക്കാരെ തുടച്ചുനീക്കാനെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഇതിനെ എതിര്‍ക്കുന്നതിലൂടെ അനധികൃത കുടിയേറ്റക്കാരെ സംരക്ഷിക്കുകയാണ് അവര്‍ ചെയ്യുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഗുവഹാത്തിയിലെ പൊതുപരിപാടിക്കിടെയായിരുന്നു മോദിയുടെ വിമര്‍ശനം. നുഴഞ്ഞുകയറ്റം തടയാന്‍...
- Advertisment -

Most Popular

- Advertisement -