ന്യൂഡൽഹി : കോവിഡ് വാക്‌സിനായ കോവിഷീൽഡിന് അപൂർവ പാർശ്വഫലങ്ങൾ ഉണ്ടെന്ന് കോടതിയിൽ സമ്മതിച്ച് നിർമാതാക്കളായ അസ്ട്രാസെനക. കമ്പനി ഉൽപാദിപ്പിച്ച വാക്സീൻ സ്വീകരിച്ചവരിൽ അപൂർവ സന്ദർഭങ്ങളിൽ രക്തം കട്ടപിടിക്കുകയും പ്ലേറ്റ്‌ലെറ്റിന്റെ എണ്ണം കുറയുകയും ചെയ്യുന്ന സാഹചര്യമുണ്ടെന്ന് അസ്ട്രാസെനക യുകെയിലെ കോടതിയിൽ നൽകിയ രേഖകളിൽ സമ്മതിക്കുന്നു.
വാക്സീൻ സ്വീകരിച്ച ചിലർ മരിക്കുകയും ചിലർക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുകയും ചെയ്തെന്ന ആരോപണമുന്നയിച്ചു നിരവധിപ്പേർ കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു. ഓക്സ്ഫഡ് സർവകലാശാലയും അസ്ട്രാസെനകയും ചേർന്ന് വികസിപ്പിച്ച കോവിഷീൽഡ് വാക്സീനാണ് ഇന്ത്യയിലും വിതരണം ചെയ്തിരുന്നത്.