Thursday, October 1, 2026
No menu items!

subscribe-youtube-channel

HomeNewsKottayamസിൽവർ ജൂബിലി...

സിൽവർ ജൂബിലി ഭവനദാന പദ്ധതി ഉദ്‌ഘാടനം

കോട്ടയം : ദേവലോകം മാർ ബസേലിയോസ് പബ്ലിക് സ്കൂളിലെ നവീകരിച്ച മികച്ച സൗകര്യങ്ങളോടുകൂടിയ പ്രീ-സ്‌കൂൾ ‘ ബസേലിയൻ ബ്ലൂംസ് ‘ പ്രശസ്ത സിനിമാ താരം ഗിന്നസ് പക്രു ഉദ്‌ഘാടനം ചെയ്തു. സ്കൂൾ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായ ഭവന ദാന പദ്ധതിയുടെ സമാരംഭം കോട്ടയം ഭദ്രാസന മെത്രാപ്പോലീത്താ ഡോ. യൂഹാനോൻ മാർ ദീയസ്കോറോസ് നിർവഹിച്ചു .

പദ്ധതിയുടെ ഭാഗമായി അർഹരായവർക്ക് നിർമ്മിച്ച് നൽകുന്ന അഞ്ച് വീടുകളിൽ ആദ്യ വീടിന്റെ താക്കോൽദാനം മലങ്കര സഭയുടെ പരമാധ്യക്ഷനും മാർ ബസേലിയോസ് പബ്ലിക് സ്കൂൾ മാനേജരുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ  നിർവഹിച്ചു.

ഒരു വർഷം നീണ്ടു നിൽക്കുന്ന രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടപ്പാക്കുന്ന വിവിധ പദ്ധതികളെപ്പറ്റി സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാ. സജി യോഹന്നാൻ വിശദീകരിച്ചു. സെക്രട്ടറി പ്രൊഫ. ജേക്കബ് കുര്യൻ ഓണാട്ട്, പ്രിൻസിപ്പൽ നിനി എബ്രഹാം എന്നിവർ പ്രസംഗിച്ചു.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചർച്ചിൽ നിന്നും ഇരുചക്ര വാഹനം മോഷണം പോയി: പൊലീസിൽ പരാതി നൽകി

കോട്ടയം: മൂലവട്ടത്തെ പെന്തക്കോസ്ത് ചർച്ചിൽ നിന്നും പാസ്റ്ററുടെ ഇരുചക്ര വാഹനം മോഷണം പോയി. ചർച്ചിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന വാഹനം ആണ് മോഷണം പോയത്. ഇന്ന് പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം. ചർച്ചിനു...

മെസിയുടെ പേരിലെ തട്ടിപ്പ് : പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കും

തിരുവനന്തപുരം : ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയെ കേരളത്തിലെത്തിക്കാം എന്ന് വാഗ്ദാനം ചെയ്ത് നടത്തിയ തട്ടിപ്പിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ മുഖ്യമന്ത്രി ശുപാര്‍ശ ചെയ്തു.മെസിയുടെ പേരില്‍ കള്ളപ്പണം വെളുപ്പിക്കല്‍, വിദേശത്തേക്ക് പണമയയ്ക്കല്‍,...
- Advertisment -

Most Popular

- Advertisement -