Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsKottayamവിശുദ്ധ മാർത്തോമ്മാശ്ലീഹായുടെ...

വിശുദ്ധ മാർത്തോമ്മാശ്ലീഹായുടെ ദുക്റോനോ നാളെ

കോട്ടയം: വിശുദ്ധ മാർത്തോമ്മാശ്ലീഹായുടെ ദുക്റോനോ നാളെ (3) നടക്കും. മലങ്കരസഭയുടെ സ്ഥാപക പിതാവാമായ വിശുദ്ധ മാർത്തോമ്മാശ്ലീഹായുടെ ദുക്റോനോ പെരുന്നാൾ സഭ വിപുലമായി ആചരിക്കുന്നത്. സഭയുടെ എല്ലാ ദേവാലയങ്ങളിലും വിശുദ്ധ കുർബാന, മധ്യസ്ഥപ്രാർത്ഥന എന്നിവയുണ്ടാകും.

വിശുദ്ധ മാർത്തോമ്മാശ്ലീഹായുടെ തിരുശേഷിപ്പ്  സ്ഥാപിച്ചിട്ടുള്ള സഭാ ആസ്ഥാനമായ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിൽ പെരുന്നാൾ ശുശ്രൂഷകൾക്ക് സഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമ്മികത്വം വഹിക്കും.

രാവിലെ 6 ന് പ്രഭാതനമസ്ക്കാരം, 7 മണിക്ക് വിശുദ്ധ കുർബാന, മധ്യസ്ഥപ്രാർത്ഥന, നേർച്ചവിളമ്പ്. മലങ്കരസഭാ തർക്കത്തിൽ 2017 ജൂലൈ 3ന് അന്തിമതീർപ്പ് പ്രഖ്യാപിച്ച സുപ്രീംകോടതി വിധിയോടുള്ള ആദരസൂചകമായി അന്നേദിനം കൃതജ്ഞതാദിനവും ആചരിക്കുമെന്ന് അരമന മാനേജർ യാക്കോബ് റമ്പാൻ അറിയിച്ചു.

കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളിയിൽ വ്യാഴം വൈകീട്ട് 6.30ന് 2017 ജൂലൈ 3 ലെ സുപ്രീംകോടതി വിധിയുടെ കൃതജ്ഞതാ ദിനാചരണം നടക്കും.  വൈദിക ട്രസ്റ്റി ഫാ ഡോ തോമസ് വർഗീസ് അമയിൽ മുഖ്യപ്രഭാഷണം നടത്തും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഗോകുലം സ്ഥാപനങ്ങളിലെ റെയ്‌ഡ് ; ഒന്നര കോടി രൂപ പിടിച്ചെടുത്തെന്ന് സൂചന

കൊച്ചി: ഗോകുലം ഗ്രൂപ്പ് സ്ഥാപനങ്ങളിൽ എൻഫോഴ്സ്മെന്റ് നടത്തിയ റെയ്ഡിൽ നിർണായകമായ സാമ്പത്തിക ഇടപാടുകളുടെ രേഖകളും ഒന്നരക്കോടി രൂപയും പിടിച്ചെടുത്തതായി സൂചന.വിദേശ നാണയ വിനിമയ ചട്ടവുമായി(ഫെമ) ബന്ധപ്പെട്ട് നടത്തിയ റെയ്‌ഡിനിടെയാണ് പണം കണ്ടെത്തിയത്.ചെന്നൈ കോടമ്പാക്കത്തെയും...

ചങ്ങനാശേരി അതിരൂപത ആർച്ച് ബിഷപ്പായി മാർ തോമസ് തറയിലിനെ തിരഞ്ഞെടുത്തു

കോട്ടയം: ചങ്ങനാശേരി അതിരൂപതയുടെ ആർച്ച് ബിഷപ്പായി മാർ തോമസ് തറയിലിനെ തിരഞ്ഞെടുത്തു.  സീറോ മലബാർ സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെൻറ് തോമസിലായിരുന്നു പ്രഖ്യാപനം. 75 വയസ് പൂർത്തിയായ ആർച്ച് ബിഷപ്പ് മാർ...
- Advertisment -

Most Popular

- Advertisement -