Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsനിജ്ജാറിനെ വെടിവച്ചു...

നിജ്ജാറിനെ വെടിവച്ചു കൊന്ന സംഭവം : 3 ഇന്ത്യക്കാരെ കാനഡയിൽ അറസ്റ്റ് ചെയ്തു

ന്യൂഡൽഹി : ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് 3 ഇന്ത്യക്കാരെ കാനഡ അറസ്റ്റ് ചെയ്തു. കരൺ ബ്രാർ, കമൽപ്രീത് സിംഗ്, കരൺ പ്രീത് സിംഗ് എന്നിവരെയാണ് കാനഡ പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് പേരും ഇന്ത്യൻ പൗരന്മാരാണ്.കൊലപാതകം, വധഗൂഢാലോചന എന്നിവ അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്.

കഴിഞ്ഞ ജൂൺ 18നാണു കാനഡയിൽ വച്ച് ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജാർ കൊല്ലപ്പെട്ടത്. ഇന്ത്യ 10 ലക്ഷം രൂപ വിലയിടുകയും പിടികിട്ടാപ്പുള്ളികളുടെ പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്ത ഭീകരനാണു ഇയാൾ. കൊലപാതകത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് കനേഡിയൻ പാർലമെന്റിൽ പ്രധാനമന്ത്രി ജസ്റ്റിൻട്രൂഡോ ആരോപിച്ചിരുന്നു. എന്നാൽ കാനഡയുടെ ആരോപണം ഇന്ത്യന്‍ അധികൃതര്‍ നിഷേധിച്ചിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പുതിയ മന്ദിരത്തിൽ പുന്നപ്ര സപ്ലേകോ സൂപ്പർമാർക്കറ്റ് ആരംഭിച്ചു

ആലപ്പുഴ: സപ്ലേകോയ്‌ക്കെതിരെ എപ്പോഴും മോശപ്പെട്ട വാർത്തകളാണ് വരുന്നതെന്നും യഥാർഥത്തിൽ പൊതുവിപണിയിലെ വിലനിലവാരം പിടിച്ചുനിർത്തുന്നതിൽ സപ്ലേകോ വഹിക്കുന്ന പങ്ക് ഏറെ വലുതാണെന്നും ഭക്ഷ്യ-പൊതുവിതരണ ഉപഭോക്തൃകാര്യ ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി അഡ്വ.ജി.ആർ.അനിൽ പറഞ്ഞു. പുന്നപ്ര...

എൻഎസ്എസ് പതാകദിനം നാളെ

ചങ്ങനാശേരി: നായർ സർവീസ് സൊസൈറ്റിയുടെ രൂപീകരണത്തിന്റെ സ്മരണയിൽ  നാളെ പതാകദിനം ആചരിക്കും. പെരുന്ന എൻഎസ്എസ് ആസ്ഥാനത്തും മന്നം സമാധിമണ്ഡപത്തിലും എല്ലാ എൻഎസ്എസ് താലൂക്ക് യൂണിയൻ ആസ്ഥാനങ്ങളിലും കരയോഗങ്ങളിലും രാവിലെ 10നു പതാക ഉയർത്തും. എൻഎസ്എസ്...
- Advertisment -

Most Popular

- Advertisement -