Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsചിങ്ങമാസ പൂജ...

ചിങ്ങമാസ പൂജ : ശബരിമല ക്ഷേത്രനട തുറന്നു

പത്തനംതിട്ട: ചിങ്ങമാസ പൂജകൾക്കും ഓണാഘോഷങ്ങൾക്കുമായി ശബരിമല ക്ഷേത്ര നട തുറന്നു. വൈകീട്ട് 5 മണിക്ക് തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി പ്രസാദ് ഇ ഡി നട തുറന്ന് ദീപം തെളിയിച്ചു. തുടർന്ന് പതിനെട്ടാം പടിക്ക് താഴെയുള്ള ആഴിയിൽ അഗ്നി പകർന്നു.  നാളെ രാവിലെ 5 മണി മുതലാണ് ഭക്തർക്ക് ദർശനത്തിനായി അനുമതി നൽകിയത്.

ചിങ്ങം ഒന്നിന് ഉഷഃപൂജയ്ക്ക് ശേഷം ശബരിമല ഉൾക്കഴകത്തെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പും നടക്കും.  ചിങ്ങം ഒന്നു മുതൽ വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം പതിനെട്ടാംപടിയിൽ പടിപൂജയും ഉണ്ടായിരിക്കും. ചിങ്ങമാസ പൂജകൾ പൂർത്തിയാക്കി ഓഗസ്റ്റ് 21ന് രാത്രി 10 മണിക്ക് നട അടയ്ക്കും. തുടർന്ന് ഓണം പൂജകൾക്കായി ഓഗസ്റ്റ് 24ന് വീണ്ടും നട തുറക്കും. ശബരിമല ദർശനത്തിന് എത്തുന്ന ഭക്തർ ഔദ്യോഗിക വെബ്സൈറ്റ് വഴി മുൻകൂട്ടി വെർച്വൽ ക്യൂ ബുക്ക് ചെയ്യത് എത്തേണ്ടതാണ്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ അമൃതപുരിയിലെത്തി അമ്മയെ ദർശിച്ചു

കൊല്ലം: നിയമ സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലെത്തിയ ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ അമൃതപുരി ആശ്രമത്തിലെത്തി മാതാ അമൃതാനന്ദമയീ ദേവിയെ ദർശിച്ചു. കരുനാഗപ്പള്ളിയിലെ എൻഡിഎ സ്ഥാനാർഥി വിഎസ് ജിതിൻ ദേവ്, ബിജെപി കൊല്ലം...

സംസ്ഥാനത്ത് നാളെയും മറ്റന്നാളും ചൂട് കൂടുമെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ്

പാലക്കാട്: പാലക്കാട് ഈ സീസണിലെ റെക്കോര്‍ഡ് താപനില രേഖപ്പെടുത്തി. ഇന്നലെ 40.1°C ഡിഗ്രി ചൂടാണ് രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് നാളെയും മറ്റന്നാളും ചൂട് കൂടുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍...
- Advertisment -

Most Popular

- Advertisement -