Thursday, August 13, 2026
No menu items!

subscribe-youtube-channel

HomeNew Delhi45,000 ടൺ...

45,000 ടൺ എൽപിജിയുമായി ‘സർവ് ശക്തി’  സൂപ്പർടാങ്കർ  ഹോർമുസ്  കടന്നു: 13-ന് ഇന്ത്യയിൽ എത്തും

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ പാചകവാതകവുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു. 45,000 ടൺ എൽപിജിയുമായി ‘സർവ് ശക്തി’  സൂപ്പർടാങ്കർ  ഹോർമുസ് സുരഷിതമായി കടന്ന് ഇന്ത്യയിലേക്ക് യാത്ര തിരിച്ചു. ഇന്നലെ ഉച്ചയോടെയാണ് ടാങ്കർ ജലപാത കടന്നത്. മാർഷൽ ഐലൻഡ്‌സ് പതാകയുള്ള കൂറ്റൻ ടാങ്കറാണ് ‘സർവ് ശക്തി’. ടാങ്കർ എത്തുന്നതോടെ നിലവിൽ ഇന്ത്യൻ നേരിടുന്ന ഊർജ്ജപ്രതിസന്ധിക്ക് ആശ്വാസമാകും എന്നാണ് വിലയിരുത്തൽ.

മെയ് 13ന് രാത്രി 11 മണിയോടെ കപ്പൽ  വിശാഖപട്ടണം തുറമുഖത്ത് എത്തും.
ഇറാൻ തീരത്ത് യുഎസ് നാവിക ഉപരോധം കർശനമാക്കിയ ശേഷം ഹോർമുസ് കടലിടുക്ക് വിജയകരമായി കടന്ന ആദ്യത്തെ എൽപിജി ടാങ്കറാണിത്.

യുഎസ്-ഇറാൻ ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്നാണ് അമേരിക്ക ഇറാൻ തീരത്ത് ഉപരോധം ഏർപ്പെടുത്തിയത്. സേനകളുടെ ആക്രമണം മിക്ക കപ്പലുകളും ഹോർമുസ് കടലിടുക്കിലൂടെയുള്ള സഞ്ചാരം ഒഴിവാക്കിയിരുന്നു. ഈ സമയത്താണ് സർവ്വ് ശക്തി കടലിടുക്ക് കടന്നത്.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പിഎസ്സിയിലെ അമിത ശമ്പളം കുറയ്ക്കണം : ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം : പി.എസ്.സി. ചെയർമാനും അംഗങ്ങൾക്കും നൽകി വരുന്ന അതിഭീമമായ ശമ്പളം വെട്ടിച്ചുരുക്കാൻ സർക്കാർ തയാറാവണമെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. പ്രധാനമന്ത്രി, മുഖ്യമന്ത്രി എന്നിവരേക്കാൾ ഉയർന്ന ശമ്പളമാണ് പിഎസ്‌സി അംഗങ്ങൾക്ക് നൽകുന്നത്...

കാണാതായ യുവതിയുടെ മൃതദേഹം തോട്ടിൽ കണ്ടെത്തി

ആലപ്പുഴ : ആലപ്പുഴ ബീച്ച് വാർഡിൽ നിന്നും രണ്ട് ദിവസം മുൻപ് കാണാതായ യുവതിയുടെ മൃതദേഹം തോട്ടിൽ കണ്ടെത്തി.ബീച്ച് വാർഡിൽ താമസിക്കുന്ന മായ ജോസഫിന്റെ (37) മൃതദേഹമാണ് അടുത്തുള്ള തോട്ടിൽ നിന്നും കണ്ടെത്തിയത്...
- Advertisment -

Most Popular

- Advertisement -