Friday, October 2, 2026
No menu items!

subscribe-youtube-channel

HomeNewsകെട്ടിട നിർമാണ...

കെട്ടിട നിർമാണ പെർമിറ്റ് ഫീസ് കുറച്ചു : 60% വരെ ഇളവ്

തിരുവനന്തപുരം : കെട്ടിട നിർമ്മാണ പെർമ്മിറ്റ് ഫീസ് കുറച്ചു .60% വരെയാണ് ഫീസ് നിരക്കുകളിലുണ്ടാവുന്ന കുറവ്.81 സ്ക്വയർ മീറ്റർ മുതൽ 300 സ്ക്വയർ മീറ്റർ വരെ വിസ്തീർണമുള്ള വീടുകൾക്ക് ചുരുങ്ങിയത് അൻപത് ശതമാനമെങ്കിലും പെർമിറ്റ് ഫീസ് കുറയ്ക്കുന്ന രീതിയിലാണ് പുതിയ നിരക്ക്. 80 ചതുരശ്ര മീറ്റർ വരെയുള്ള കെട്ടിടങ്ങളെ പെർമ്മിറ്റ് ഫീസിൽ നിന്ന് കഴിഞ്ഞവർഷം സർക്കാർ ഒഴിവാക്കിയിരുന്നു. പുതിയ നിരക്കുകൾ ഓഗസ്റ്റ് ഒന്നിന് നിലവിൽ വരും.

ഗ്രാമപഞ്ചായത്തുകളിൽ 81 മുതൽ 150 സ്ക്വയർ മീറ്റർ വരെയുള്ള വീടുകളുടെ പെർമ്മിറ്റ് ഫീസ് സ്ക്വയർ മീറ്ററിന് 50 രൂപയിൽ നിന്ന് 25 രൂപയായി കുറയ്ക്കും. മുൻസിപ്പാലിറ്റികളിലെ നിരക്ക് 70ൽ നിന്ന് 35 ആയും കോർപറേഷനിൽ 100ൽ നിന്ന് 40 രൂപയായുമാണ് കുറയ്ക്കുന്നത്. 

151 മുതൽ 300 സ്ക്വയർ മീറ്റർ വരെയുള്ള വീടുകളുടെ ഫീസ് പഞ്ചായത്തുകളിൽ സ്ക്വയർ മീറ്ററിന് 100 രൂപ എന്നതിൽ നിന്ന് 50 ആയും മുൻസിപ്പാലിറ്റികളിൽ 120ൽ നിന്ന് 60 രൂപയായും, കോർപറേഷനിൽ 150ൽ നിന്ന് 70 രൂപയായുമാണ് കുറയ്ക്കുന്നത്. വ്യവസായ, വാണിജ്യ കെട്ടിടങ്ങളുടെ നിരക്കിലും 58% വരെ കുറവ് വരുത്തിയിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സഹജീവികളോടുള്ള കരുതലാണ് വിദ്യാഭ്യാസം – മാർ ക്രിസോസ്റ്റമോസ്

തിരുവല്ല : സഹജീവികളോടുള്ള സ്നേഹവും കരുതലുമാണ്  വിദ്യാഭ്യാസത്തിലൂടെ സാധ്യമാകേണ്ടതെന്നും   മനുഷ്യത്വം നഷ്ടപ്പെടുന്ന സമൂഹത്തിൽ മനുഷ്യരെ സ്നേഹിച്ച് മനുഷ്യത്വം വീണ്ടെടുക്കുന്ന പ്രവർത്തനങ്ങൾ നിർവഹിക്കണമെന്നും ഡോ യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലിത്താ. വൈ.എം.സി.എ സബ് - റീജൺ...

മുൻവിരോധം : യുവതിയെ വെട്ടികൊല്ലാൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ

പത്തനംതിട്ട : കുടുംബപ്രശ്നം കാരണമുള്ള മുൻവിരോധത്താൽ യുവതിയെ വെട്ടികൊല്ലാൻ ശ്രമിച്ച ഭർത്താവിനെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശി വിപിൻ (30) ആണ് അറസ്റ്റിലായത്. മൈലപ്ര കോട്ടമല ഓലിക്കൽ വീട്ടിൽ വാടകയ്ക്ക്...
- Advertisment -

Most Popular

- Advertisement -