Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsഅതിദാരിദ്ര്യമുക്ത കേരളം...

അതിദാരിദ്ര്യമുക്ത കേരളം പ്രഖ്യാപനം : മോഹന്‍ലാലും കമല്‍ഹാസനും പങ്കെടുക്കില്ല

തിരുവനന്തപുരം : കേരളപ്പിറവി ദിനമായ ഇന്ന് വൈകീട്ട് അഞ്ചുമണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന അതിദാരിദ്ര്യമുക്ത കേരളം പ്രഖ്യാപന പരിപാടിയില്‍ കമല്‍ഹാസനും മോഹന്‍ലാലും പങ്കെടുക്കില്ല. കമല്‍ഹാസന് ചെന്നൈയിലും മോഹന്‍ലാലിന് ദുബൈയിലും ചില പരിപാടികളില്‍ പങ്കെടുക്കേണ്ടതിനാലാണ് എത്താന്‍ കഴിയാത്തതെന്ന് സര്‍ക്കാരിനെ അറിയിച്ചു.

അതേസമയം വൈകീട്ടു നടക്കുന്ന പരിപാടിയില്‍ മമ്മൂട്ടി മുഖ്യാതിഥിയാകും. മമ്മൂട്ടി രാവിലെ തന്നെ തിരുവനന്തപുരത്ത് എത്തി. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി നടനെ സ്വീകരിച്ചു. എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി ആദ്യമായി പങ്കെടുക്കുന്ന പൊതുപരിപാടിയാണിത്.

ചികില്‍സയ്ക്കും തുടര്‍ന്ന് സിനിമാ ചിത്രീകരണത്തിനുമായി എട്ടുമാസത്തോളം കേരളത്തിന് പുറത്തായിരുന്ന മമ്മൂട്ടി കഴിഞ്ഞ ദിവസമാണ് കേരളത്തില്‍ തിരിച്ചെത്തിയത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മുറിഞ്ഞകൽ ഗുരുമന്ദിരത്തിന് സമീപം കാറും ബസ്സും കൂട്ടിയിടിച്ച് നാല് പേർ മരിച്ചു

കോന്നി : മുറിഞ്ഞകൽ ഗ്രാമം ഇന്നുണർന്നത് വലിയ അപകട വാർത്തയറിഞ്ഞ്. മുറിഞ്ഞകൽ ഗുരുമന്ദിരത്തിന് സമീപം കാറും ബസ്സും കൂട്ടിയിടിച്ച് നാല് പേർ മരിച്ച അപകടം നടന്നത് ഇന്ന് പുലർച്ചെ 3.30 ന് ആയിരുന്നു. കോന്നി...

വള്ളസദ്യക്കാലത്തെ വഞ്ചിപ്പാട്ട് മത്സരം ആറന്മുളയിൽ ഈ മാസം 4 ന് ആരംഭിക്കും

ആറന്മുള : പാർഥസാരഥി ക്ഷേത്രത്തിൽ വള്ളസദ്യക്കാലത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡും പള്ളിയോടസേവാസംഘവും സംയുക്തമായി സംഘടിപ്പിക്കുന്ന വഞ്ചിപ്പാട്ട് മത്സരം (ദേവസങ്കീർത്തന സോപാനം)  ഈ മാസം 4 ന്  ആരംഭിക്കും. 23 ന് സമാപിക്കും 4 ന്...
- Advertisment -

Most Popular

- Advertisement -