Friday, October 2, 2026
No menu items!

subscribe-youtube-channel

HomeNew Delhiസിഖ് വിരുദ്ധ...

സിഖ് വിരുദ്ധ കലാപത്തിൽ തടവിൽ കഴിയുന്ന കോൺഗ്രസ് മുൻ എംപി സജ്ജൻ കുമാർ അന്തരിച്ചു

ന്യൂഡൽഹി : സിഖ് വിരുദ്ധ കലാപത്തിൽ തിഹാർ ജയിലിൽ തടവിൽ കഴിയുന്ന കോൺഗ്രസ് മുൻ എംപി സജ്ജൻ കുമാർ(80) അന്തരിച്ചു .വ്യാഴാഴ്ച ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിലായിരുന്നു അന്ത്യം.ആരോഗ്യനില വഷളായതിനെ തുടർന്ന് സഫ്ദർജങ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചതായി അധികൃതർ അറിയിച്ചു .

1980ലും,1991ലും, 2004ലും ലോക് സഭാംഗമായിരുന്നു. ഇന്ദിരാഗാന്ധി വധത്തിന് പിന്നാലെ നടന്ന സിഖ് കൂട്ടക്കൊലയിലെ പങ്ക് തെളിഞ്ഞതോടെ ഡൽഹി ഹൈക്കോടതി 2018 ഡിസംബർ 17 ന് ജീവപര്യന്തം തടവിന് ശിക്ഷിക്കുകയായിരുന്നു.ഈ കേസിൽ സജ്ജൻ കുമാർ സമർപ്പിച്ച അപ്പീൽ സുപ്രീം കോടതിയുടെ പരിഗണനയിലാണ്

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പ്രധാനമന്ത്രി ഇന്ന് വയനാട് ദുരന്തമേഖല സന്ദർശിക്കും

വയനാട് : പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വയനാട് ദുരന്തമേഖല സന്ദർശിക്കും. രാവിലെ 11 മണിക്ക് കണ്ണൂർ വിമാനത്താവളത്തിൽ എത്തുന്ന പ്രധാനമന്ത്രിയെ മുഖ്യമന്ത്രിയും ഗവർണറും സ്വീകരിക്കും. പ്രധാനമന്ത്രി ഹെലികോപ്റ്ററിലായിരിക്കും ദുരന്തമേഖല കാണുന്നത്. റോഡ് മാർ‌​​ഗം...

കോന്നി മെഡിക്കല്‍ കോളേജില്‍ ലക്ഷ്യ ലേബര്‍ റൂം & ഓപ്പറേഷന്‍ തീയറ്റര്‍, എച്ച്.എല്‍.എല്‍. ഫാര്‍മസി ഉദ്ഘാടനം 26 ന്

പത്തനംതിട്ട : കോന്നി മെഡിക്കല്‍ കോളേജില്‍ 3.5 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ലക്ഷ്യ സ്റ്റാന്റേഡിലുള്ള ലേബര്‍ റൂം & ഓപ്പറേഷന്‍ തീയറ്റര്‍, 27 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ച എച്ച് എല്‍...
- Advertisment -

Most Popular

- Advertisement -