Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsChennaiഅണ്ണാ സർവകലാശാല...

അണ്ണാ സർവകലാശാല ക്യാംപസിലെ പീഡനക്കേസ് : എഫ്ഐആറിലെ ഭാഷ ഞെട്ടിക്കുന്നത് : മദ്രാസ് ഹൈക്കോടതി

ചെന്നൈ : അണ്ണാ സർവകലാശാല ക്യാംപസിൽ വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത കേസിൽ ചെന്നൈ പൊലീസിനും കമ്മീഷണർക്കും അണ്ണാ സർവകലാശാലയ്‌ക്കുമെതിരെ രൂക്ഷമായ വിമർശനവുമായി മദ്രാസ് ഹൈക്കോടതി. എഫ്ഐആറിലെ ഭാഷ ഞെട്ടിക്കുന്നതും അപലപനീയവുമാണെന്ന് കോടതി വിമർശിച്ചു. എഫ്ഐആറിലെ ഭാഷ ഇരയെ കുറ്റപ്പെടുത്തുന്നതു പോലെയാണെന്നും ഒരു പ്രതി മാത്രമെന്ന കമ്മിഷണറുടെ പ്രസ്താവന മുൻവിധി സൃഷ്ടിക്കുമെന്നും കോടതി വിമർശിച്ചു.

കേസിൽ അന്വേഷണത്തിന് മൂന്നു മുതിർന്ന വനിത ഐപിഎസ് ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന പ്രത്യേക സംഘത്തെ മദ്രാസ് ഹൈക്കോടതി നിർദേശിച്ചു. കേസിന്റെ എഫ്ഐആർ ചോർന്നത് സംബന്ധിച്ച് പ്രത്യേക അന്വേഷണം നടക്കണം.FIR ചോർച്ചയിൽ ഇടക്കാല നഷ്ടപരിഹാരമായി 25 ലക്ഷം രൂപ പെൺകുട്ടിക്ക് നൽകണം.വിദ്യാർഥിനിയുടെ പഠനച്ചെലവ് സർവകലാശാല ഏറ്റെടുക്കണമെന്നും കോടതി പറഞ്ഞു.ആഭ്യന്തര സെക്രട്ടറിയുടെ അനുമതിയില്ലാതെ കമ്മീഷണർ വാർത്താസമ്മേളനം നടത്തിയത് ചട്ടലംഘനമാണോയെന്ന് പരിശോധിച്ച് നടപടിയെടുക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വയറിളക്കവും ഛർദ്ദിയും ബാധിച്ച് വിദ്യാർഥിനി മരിച്ചു : ഭക്ഷ്യവിഷബാധ മൂലമെന്ന് സംശയം

കോഴിക്കോട് : ഛർദിയും വയറിളക്കവും മൂലം ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു. വളയം സ്വദേശി സജീവന്റെയും ഷൈജയുടെയും മകൾ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയായ ദേവതീർത്ഥ (14) യാണ് മരിച്ചത്.കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം....

എല്ലാ ജില്ലയിലും മഴ മുന്നറിയിപ്പ് : നാലു ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് എല്ലാ ജില്ലയിലും മഴ മുന്നറിയിപ്പ്.നാലു ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ബാക്കിയുള്ള 10...
- Advertisment -

Most Popular

- Advertisement -