Saturday, November 21, 2026
No menu items!

subscribe-youtube-channel

HomeNewsപാറക്കുളത്തിൽ കുളിക്കാനിറങ്ങിയ...

പാറക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥിയെ കാണാതായി

പന്തളം: പാറക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥിയെ കാണാതായി. കുരമ്പാല മാവിരപ്പാറ പാറക്കുളത്തിൽ ഇന്ന് 2.30 ന് ആണ് സംഭവം. പന്തളം കടയ്ക്കാട് സ്വദേശി മൃദുൽ കൃഷ്ണനെ (22) ആണ് കാണാതായത്. സുഹൃത്തുക്കളായ കൃഷ്ണനുണ്ണി, യദുകൃഷ്ണ എന്നിവർക്കൊപ്പമാണ് കുളിക്കാനിറങ്ങിയത്.

ഫയർഫോഴ്സ് സ്ഥലത്ത് എത്തി തിരച്ചിൽ തുടരുകയാണ്. പന്തളം പൊലീസും സ്ഥലത്ത് ഉണ്ട്. മാവിരപ്പാറയിൽ സന്ദർശനത്തിന് എത്തുന്നവർക്ക് ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ അധികൃതർ ഒരുക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നിരോധനം മറികടന്നു ക്ഷേത്രക്കുളത്തിലും നടപ്പുരയിലും റീൽസ് ചിത്രീകരണം:  ക്ഷമാപണം നടത്തി യൂട്യൂബർ

തൃശൂർ: ഹൈക്കോടതിയുടെ നിരോധനം മറികടന്നു ക്ഷേത്രക്കുളത്തിലും നടപ്പുരയിലും റീൽസ് ചിത്രീകരിച്ചതിൽ ക്ഷമാപണം നടത്തി യൂട്യൂബർ ജാസ്മിൻ ജാഫർ. താൻ ആരെയും വേദനിപ്പിക്കാൻ വേണ്ടിയോ പ്രശ്നങ്ങൾ ഉണ്ടാകും എന്ന് വിചാരിച്ചോ ചെയ്തതല്ല ഇതൊന്നും തന്റെ...

പ്രധാനമന്ത്രി നാളെ സംസ്ഥാനത്തെത്തും: ശ്രീവല്ലഭന്റെ മണ്ണിൽ പൊതുപരിപാടി: അനന്തപുരിയിൽ റോഡ് ഷോ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി  നരേന്ദ്രമോദി നാളെ (4 ) കേരളത്തിലെത്തും. തിരുവല്ലയിൽ പൊതുപരിപാടിയിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി തിരുവനന്തപുരം നഗരത്തിൽ റോഡ് ഷോയിലും പങ്കെടുക്കും. ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് ചങ്ങനാശ്ശേരി...
- Advertisment -

Most Popular

- Advertisement -