Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsപ്രധാനമന്ത്രി നാളെ...

പ്രധാനമന്ത്രി നാളെ സംസ്ഥാനത്തെത്തും: ശ്രീവല്ലഭന്റെ മണ്ണിൽ പൊതുപരിപാടി: അനന്തപുരിയിൽ റോഡ് ഷോ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി  നരേന്ദ്രമോദി നാളെ (4 ) കേരളത്തിലെത്തും. തിരുവല്ലയിൽ പൊതുപരിപാടിയിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി തിരുവനന്തപുരം നഗരത്തിൽ റോഡ് ഷോയിലും പങ്കെടുക്കും. ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് ചങ്ങനാശ്ശേരി എൻ എസ് എസ് കോളേജ് ഗ്രൗണ്ടിലിറങ്ങുന്ന പ്രധാനമന്ത്രി റോഡ് മാർഗ്ഗം തിരുവല്ലയിലെത്തും.

തിരുവല്ല പബ്ലിക്ക് സ്റ്റേഡിയത്തിൽ അര ലക്ഷം പേരുടെ പരിപാടിയെ അദ്ദേഹം അഭിസംബോധന ചെയ്യും. തിരുവല്ല, ആറന്മുള, ഹരിപ്പാട്, ചെങ്ങന്നൂർ, മാവേലിക്കര, റാന്നി, കോന്നി, അമ്പലപ്പുഴ, അടൂർ, ചങ്ങനാശ്ശേരി, കായംകുളം മണ്ഡലങ്ങളിലെ എൻ ഡി എ സ്ഥാനാർത്ഥികൾ പരിപാടിയിൽ പങ്കെടുക്കും.

തുടർന്ന് തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രി ജില്ലയിലെ അരലക്ഷത്തോളം പ്രവർത്തകരെത്തുന്ന റോഡ് ഷോയിൽ പങ്കെടുക്കും. നഗരമധ്യത്തിലെ കിള്ളിപ്പാലം ജങ്ഷൻ മുതൽ കരമന വരെയുള്ള ഒന്നര കിലോമീറ്റർ ദൂരമാണ് റോഡ് ഷോ.

ബി ജെ പി സംസ്ഥാന അധ്യക്ഷനും നേമത്തെ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖർ, സ്ഥാനാർത്ഥികളായ ആർ.ശ്രീലേഖ, വി. വി.മുരളിധരൻ, കരമന ജയൻ എന്നിവരും റോഡ് ഷോയുടെ ഭാഗമാകും. തിരുവനന്തപുരം ജില്ലയിലെ നിയോജകമണ്ഡലങ്ങളിലെ എൻ ഡി എ സ്ഥാനാർത്ഥികളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.  തുടർന്ന് രാത്രി 7 മണിയോടെ പ്രധാനമന്ത്രി ഡൽഹിക്ക് മടങ്ങും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തമിഴ്നാട് സ്വദേശിയെ തട്ടിക്കൊണ്ടു പോയി ദേഹോപദ്രവം ഏൽപ്പിച്ച് ലക്ഷങ്ങൾ കവർന്ന കേസിലെ പ്രതികൾ അറസ്റ്റിൽ

കായംകുളം:  തമിഴ്നാട് സ്വദേശിയെ തട്ടിക്കൊണ്ടു പോയി ദേഹോപദ്രവം ഏൽപ്പിച്ച് ലക്ഷങ്ങൾ കവർന്ന കേസിൽ  എട്ടും ഒമ്പതും പ്രതികൾ അറസ്റ്റിൽ. കായംകുളം ചേരാവള്ളി മുറിയിൽ ഷിഫാനാ മൻസിലിൽ  ഉക്കാഷ് എന്ന് വിളിക്കുന്ന നബീൽ (21), ...

അയ്യപ്പഭക്തർക്ക് ഭക്ഷ്യവിഷബാധ : പമ്പ ത്രിവേണിയിലെ ഹോട്ടൽ പൂട്ടിച്ചു

പത്തനംതിട്ട:  ശബരിമല ദർശനത്തിന് എത്തിയ അയ്യപ്പഭക്തരിൽ പത്തോളം പേർക്ക് ഭക്ഷ്യ വിഷബാധയേറ്റ് സന്നിധാനം ആശുപത്രിയിൽ ചികിത്സ തേടിയ സംഭവത്തെ തുടർന്ന് പമ്പയിലെ ഹോട്ടൽ പമ്പ ഡ്യൂട്ടി മജിസ്‌ട്രെറ്റിന്റെ നേതൃത്വത്തിൽ പൂട്ടിച്ചു. പമ്പ ത്രിവേണി മണപ്പുറത്ത്...
- Advertisment -

Most Popular

- Advertisement -