Wednesday, November 25, 2026
No menu items!

subscribe-youtube-channel

HomeNewsNationalട്രാക്കില്‍ ഗ്യാസ്...

ട്രാക്കില്‍ ഗ്യാസ് സിലിണ്ടര്‍ : കാളിന്ദി എക്സ്പ്രസ് അപകടത്തിൽപ്പെടുത്താൻ ശ്രമം

കാണ്‍പുര്‍ : റെയില്‍വേ ട്രാക്കില്‍ ഗ്യാസ് സിലിണ്ടര്‍ വെച്ച് ട്രെയിന്‍ മറിക്കാന്‍ ശ്രമം.കാൺപൂരിൽ ബർരാജ്പൂരിനും ബിൽഹൗറിനും ഇടയിൽ തിങ്കളാഴ്ച രാവിലെ 08.20-ഓടെ ആയിരുന്നു സംഭവം.പ്രയാഗ്‌രാജ്-ഭിവാനി കാളിന്ദി എക്‌സ്പ്രസ് അപകടത്തിൽപ്പെടുത്താനായിരുന്നു ശ്രമം നടന്നത്. ട്രാക്കിൽ സിലിണ്ടറിൽ കണ്ട ഉടൻ തന്നെ ലോക്കോ പൈലറ്റ് എമർജൻസി ബ്രേക്ക് ഇട്ടതിനാൽ വൻ അപകടം ഒഴിവായി.

ട്രെയിന്‍ സിലിണ്ടറില്‍ തട്ടുകയും അത് പാളത്തിന് പുറത്തേക്ക് തെറിച്ചുവീഴുകയും ചെയ്തു. ട്രെയിൻ നിർത്തിയ ശേഷം ലോക്കോ പൈലറ്റ് റെയില്‍വേ പ്രൊട്ടക്ഷന്‍ പോലീസിനെ കാര്യം അറിയിക്കുകയായിരുന്നു. പരിശോധനയിൽ സിലിണ്ടറിനെ കൂടാതെ ഒരു കുപ്പി പെട്രോള്‍, തീപ്പെട്ടി,ഒരു ബാഗ് എന്നിവ കൂടി കണ്ടെത്തിയിട്ടുണ്ട് .പോലീസ് അന്വേഷണം ആരംഭിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പോലീസിന്റെ മിന്നൽ പരിശോധന: എംഡിഎംഎയുമായി യുവാവ് പിടിയിൽ

അടൂർ: പോലീസിന്റെ മിന്നൽ പരിശോധനയ്ക്കിടെ എംഡിഎംഎയുമായി യുവാവിനെ  പോലീസ് അറസ്റ്റ് ചെയ്തു. അടൂർ പള്ളിക്കൽ അനയടി തോട്ടുവ രതീഷ് ഭവനത്തിൽ  സൂരജ് സുനിൽ (22) ആണ് പിടിയിലായത്. അടൂർ പള്ളിക്കൽ  മേക്കുന്നുമുകൾ ഭാഗത്തായിരുന്നു...

കേരളത്തിലേക്ക് ലഹരി കടത്തുന്ന സംഘത്തിലെ പ്രധാനിയായ വിദേശവനിതയെ ബെംഗളൂരുവിൽനിന്ന് പിടികൂടി

മലപ്പുറം : കേരളത്തിലേക്ക് ലഹരി കടത്തുന്ന സംഘത്തിലെ പ്രധാനിയായ ഉഗാണ്ട സ്വദേശിനി നാകുബുറെ ടിയോപിസ്റ്റ (30) പിടിയിൽ. അരീക്കോട് ഇന്‍സ്‌പെക്ടര്‍ സിജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ബെംഗളൂരു ഇലക്ട്രോണിക് സിറ്റിയില്‍നിന്നാണ് ഇവരെ പിടികൂടിയത്....
- Advertisment -

Most Popular

- Advertisement -