Saturday, October 3, 2026
No menu items!

subscribe-youtube-channel

HomeNewsKozhencherryപച്ചക്കറി വില...

പച്ചക്കറി വില കുതിക്കുന്നു ; ചെറുനാരങ്ങയ്ക്കും പൊള്ളുന്ന വില അടുക്കള ബജറ്റ് താളംതെറ്റി

കോഴഞ്ചേരി : ജില്ലയിൽ ഓണത്തിന് ശേഷം പച്ചക്കറി വില വീണ്ടും കുതിച്ചുയരുന്നു. സാധാരണക്കാരുടെ കുടുംബബജറ്റ് താളംതെറ്റുന്നു. പച്ചക്കറികൾക്കൊപ്പം ചെറുനാരങ്ങയുടെ വിലയും ഉയർന്നതോടെ വീട്ടാവശ്യങ്ങൾക്കു പുറമെ ഹോട്ടലുകൾ, ജ്യൂസ് കടകൾ, തട്ടുകടകൾ എന്നിവയെയും വിലക്കയറ്റം ബാധിച്ചു.

അയൽസംസ്ഥാനങ്ങളിലെ പ്രതികൂല കാലാവസ്ഥയും ഉൽപാദനത്തിലുണ്ടായ കുറവും വിപണിയിലേക്കുള്ള പച്ചക്കറി വരവ് കുറയാൻ കാരണമായതായി വ്യാപാരികൾ പറയുന്നു. തമിഴ്നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള വരവിനെ കേരളം വലിയ തോതിൽ ആശ്രയിക്കുന്നതിനാൽ അവിടങ്ങളിലെ ഉൽപാദനത്തിലും ഗതാഗതത്തിലും ഉണ്ടാകുന്ന മാറ്റങ്ങൾ ജില്ലയിലെ വിപണിയിലും നേരിട്ട് പ്രതിഫലിക്കുന്നു.

ബീൻസ്, പയർ, ഉള്ളി, ഇഞ്ചി, വെളുത്തുള്ളി തുടങ്ങിയ പല ഇനങ്ങൾക്കും വില കുത്തനെ ഉയർന്നിട്ടുണ്ട്. ചിലയിടങ്ങളിൽ ബീൻസിന് കിലോയ്ക്ക് 130 രൂപ വരെയും കുറ്റിപ്പയറിന് 110 രൂപ വരെയും ഉള്ളിക്ക് 110 രൂപ വരെയും വില ഉയർന്നു. ഇഞ്ചിക്ക് 160–200 രൂപയും വെളുത്തുള്ളിക്ക് 250 രൂപ വരെയും വിലയെത്തി.

പച്ചക്കറി വിലക്കയറ്റത്തിനിടെ ചെറുനാരങ്ങയുടെ വിലയും ഉപഭോക്താക്കൾക്ക് തിരിച്ചടിയായി. കഴിഞ്ഞ മാസങ്ങളിൽ കിലോയ്ക്ക് 80–90 രൂപ നിരക്കിൽ ലഭിച്ചിരുന്ന ചെറുനാരങ്ങയ്ക്ക് ചില വിപണികളിൽ 250–280 രൂപ വരെ വില ഉയർന്നു.. നിലവിൽ വലിപ്പവും ഇനവും അനുസരിച്ച് വിലയിൽ വലിയ വ്യത്യാസവുമുണ്ട്.

ചെറുനാരങ്ങയുടെ വില ഉയർന്നതോടെ നാരങ്ങാവെള്ളത്തിന്റെയും മറ്റ് ശീതളപാനീയങ്ങളുടെയും വിലയിലും വർധനയുണ്ടാകുന്നു. ചെറുനാരങ്ങയെ പ്രധാന അസംസ്കൃത വസ്തുവായി ഉപയോഗിക്കുന്ന ജ്യൂസ് കടകൾക്കും തട്ടുകടകൾക്കും അധിക ചെലവ് വഹിക്കേണ്ടിവരുന്ന സാഹചര്യമാണ്.

പച്ചക്കറികൾക്ക് വില കൂടിയതോടെ ദിവസേനയുള്ള അടുക്കളച്ചെലവ് നിയന്ത്രിക്കാൻ കുടുംബങ്ങൾ ബുദ്ധിമുട്ടുകയാണ്. മത്സ്യം, മാംസം തുടങ്ങിയ മറ്റ് ഭക്ഷ്യവസ്തുക്കളുടെ വിലയ്ക്കൊപ്പം പച്ചക്കറിക്കും വില ഉയർന്നതോടെ മാസബജറ്റിൽ അധിക തുക മാറ്റിവയ്ക്കേണ്ട അവസ്ഥയാണെന്ന് വീട്ടമ്മമാർ പറയുന്നു.

അയൽസംസ്ഥാനങ്ങളിൽ നിന്നുള്ള പച്ചക്കറി വരവ് സാധാരണ നിലയിലാകുന്നതുവരെ വില ഉയർന്നുനിൽക്കാനുള്ള സാധ്യതയുണ്ടെന്നാണ് വ്യാപാരികളുടെ വിലയിരുത്തൽ. അതേസമയം, വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി സർക്കാർ സംവിധാനങ്ങൾ വിപണിയിൽ ഇടപെടണമെന്ന ആവശ്യവും ശക്തമാണ്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഓണം ബമ്പര്‍ ലോട്ടറി അടിച്ചത് തുറവൂര്‍ സ്വദേശിയ്ക്ക്

ആലപ്പുഴ : ഇത്തവണത്തെ ഓണം ബമ്പര്‍ ലോട്ടറി അടിച്ചത് തുറവൂര്‍ സ്വദേശിയ്ക്ക് .നെട്ടൂർ നിപ്പോൺ പെയിന്റ്സ് ജീവനക്കാരനായ തുറവൂർ സ്വദേശി ശരത് എസ്.നായർ ആണ് ഭാഗ്യവാൻ .ശരത് തുറവൂര്‍ തൈക്കാട്ടുശേരി എസ്ബിഐ ശാഖയില്‍...

ശ്രീനാരായണഗുരുവും-മഹാത്മാഗാന്ധിജിയും : സെമിനാർ

പത്തനംതിട്ട : കേരളാ പ്രദേശ് ഗാന്ധി ദർശൻ വേദി മഹാത്മാ ഗാന്ധിജിയും ശ്രീനാരായണ ഗുരുവും എന്ന വിഷയത്തിൽ പത്തനംതിട്ട രാജീവ് ഭവൻ ആഡിറ്റോറിയത്തിൽ വച്ച് മാർച്ച് 15 ശനിയാഴ്ച ഉച്ചയ്ക്ക് 2 മുതൽ...
- Advertisment -

Most Popular

- Advertisement -